ഉപതെരഞ്ഞെടുപ്പ്: 15 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്
ഉപതെരഞ്ഞെടുപ്പ്: 15 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്
Wednesday, July 27, 2016 1:39 PM IST
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പു നടക്കുന്ന സംസ്‌ഥാനത്തെ 15 തദ്ദേശഭരണ വാർഡുകളിലെ വോട്ടെടുപ്പ് ഇന്നു രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം അഞ്ച്വരെയാണ് വോട്ടെടുപ്പ്.

തിരുവനന്തപുരം : കോർപ്പറേഷനിലെ പാപ്പനംകോട്, വെട്ടൂർ ഗ്രാമപഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക്. ആലപ്പുഴ : പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേർത്തല മുനിസിപ്പാലിറ്റിയിലെ സിവിൽ സ്റ്റേഷൻ. കോട്ടയം: മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം, മണർകാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര. ഇടുക്കി: കൊക്കയാർ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന്. എറണാകുളം : തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര. തൃശൂർ: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട്. പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല. മലപ്പുറം: ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം. വാർഡ് കോഴിക്കോട് : ഓമശേരി ഗ്രാമപഞ്ചായത്തിലെ ഓമശേരി ഈസ്റ്റ്. കണ്ണൂർ : കല്യാശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക. കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.


വോട്ടു ചെയ്യാൻ സമ്മതിദായകൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്കു ആറു മാസം മുമ്പ് വരെ നൽകിയിട്ടുളള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ് ഇവയിൽ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം. എല്ലാ മണ്ഡലങ്ങളിലേയും വോട്ടെണ്ണൽ വെളളിയാഴ്ച രാവിലെ എട്ടിന് തുടങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.