മാധ്യമപ്രവർത്തക–അഭിഭാഷക തർക്കം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കാണും
മാധ്യമപ്രവർത്തക–അഭിഭാഷക തർക്കം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ കാണും
Wednesday, July 27, 2016 4:15 AM IST
തിരുവനന്തപുരം: മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രശ്നപരിഹാരം ഉടനുണ്ടാവണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, ഹൈക്കോടതിയിലും, തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും നടന്ന അക്രമ സംഭവങ്ങളെത്തുടർന്ന് പ്രശ്നപരിഹാരത്തിനായി ഇരുവിഭാഗവുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കൊച്ചിയിൽ നടന്ന ചർച്ചയിൽ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന് ഇരുവിഭാഗവും ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഹൈക്കോടതിയിലടക്കം വീണ്ടും മാധ്യമ പ്രവർത്തകർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി.


ഇന്നു രാവിലെ, പോലീസ് കോൺസ്റ്റബിൾ വധവുമായി ബന്ധപ്പെട്ട് പ്രതി ആട് ആന്റണിയുടെ ശിക്ഷാവിധി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് അഭിഭാഷകർ പ്രവേശിപ്പിച്ചില്ല. ഇതോടെയാണ് പ്രശ്നത്തിലിടപെടാൻ പ്രതിപക്ഷ നേതാവ് തീരുമാനിച്ചതെന്നാണ് വിവരങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.