യുഡിഎഫ് യോഗം: വിട്ടുനിന്നതു വ്യക്തിപരമായ കാരണങ്ങളാലെന്നു കെ.എം. മാണി
യുഡിഎഫ് യോഗം: വിട്ടുനിന്നതു വ്യക്തിപരമായ കാരണങ്ങളാലെന്നു കെ.എം. മാണി
Tuesday, July 26, 2016 4:27 PM IST
കോട്ടയം: യുഡിഎഫ് യോഗത്തിൽനിന്നു വിട്ടുനിന്നതു വ്യക്തിപരമായ കാരണങ്ങളാലാണെന്നും കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലെന്നും കേരള കോൺഗ്രസ് ചെയർമാൻ കെ.എം. മാണി. യോഗം ബഹിഷ്കരിച്ചതല്ല, അടുത്ത യോഗത്തിൽ പങ്കെടുക്കാൻ സൗകര്യമുണ്ടെങ്കിൽ പങ്കെടുക്കും.

ഓഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ ചരൽക്കുന്നിൽ പാർട്ടി നേതൃയോഗങ്ങൾ നടക്കുന്നുണ്ട്. അതിനുശേഷം യുഡിഎഫ് യോഗം ചേരുന്നതാണു നല്ലതെന്നു പി.പി. തങ്കച്ചനെ അറിയിച്ചിട്ടുണ്ടെന്നും മാണി പാലായിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തിനുശേഷം കൺവീനർ പി.പി. തങ്കച്ചനുമായും ഉമ്മൻചാണ്ടിയുമായും ഫോണിൽ സംസാരിച്ചിരുന്നു.രമേശ് ചെന്നിത്തലുമായി തനിക്കു വിരോധമൊന്നുമില്ലെന്നും അദ്ദേഹം മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.