മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: ചെന്നിത്തല
മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: ചെന്നിത്തല
Tuesday, July 26, 2016 4:27 PM IST
കൊച്ചി: കലാപത്തിന് ആഹ്വാനം ചെയ്ത സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമവും സമാധാനവും ക്രമസമാധാനവും പാലിക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. കെ.എം.മാണിയുമായുള്ള തർക്കങ്ങൾ പറഞ്ഞു തീർക്കും. ഉമ്മൻ ചാണ്ടിയും, പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അടുത്ത യുഡിഎഫ് യോഗത്തിൽ കെ.എം.മാണി പങ്കെടുക്കുമെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.