കുടുംബ സ്വത്ത് ലഭിക്കാൻ സർക്കാരിനു കപ്പം കൊടുക്കേണ്ട അവസ്‌ഥ: അനൂപ് ജേക്കബ്
കുടുംബ സ്വത്ത് ലഭിക്കാൻ സർക്കാരിനു കപ്പം കൊടുക്കേണ്ട അവസ്‌ഥ: അനൂപ് ജേക്കബ്
Tuesday, July 26, 2016 4:17 PM IST
തിരുവനന്തപുരം: കുടുംബ സ്വത്ത് ഭാഗംവച്ചു കിട്ടാൻ എൽഡിഎഫ് സർക്കാരിനു കപ്പം കൊടുക്കേണ്ട അവസ്‌ഥയാണു കേരളത്തിലെന്നു കേരള കോൺഗ്രസ്– ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽഎ. കുടുംബ ഉടമ്പടികൾക്കു സർക്കാർ ഏർപ്പെടുത്തിയ കനത്ത നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കോൺഗ്രസ്– ജേക്കബ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി ചെയർമാൻ ജോണി നെല്ലൂർ അധ്യക്ഷത വഹിച്ചു. ഡെയ്സി ജേക്കബ്, വാക്കനാട് രാധാകൃഷ്ണൻ, സി. മോഹനൻപിള്ള, വി.എസ്. മനോജ്കുമാർ, കുളക്കട രാജു, കരുമം സുന്ദരേശൻ എന്നിവർ പ്രസംഗിച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.