കോടിയേരിക്കും ജയരാജനും എതിരേ കേസെടുക്കണമെന്ന് എ.എൻ. രാധാകൃഷ്ണൻ
Tuesday, July 26, 2016 4:07 PM IST
കോട്ടയം: കോടിയേരി ബാലകൃഷ്ണനും ജയരാജനും എതിരേ കലാപത്തിനുള്ള പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുന്നതിനാണ്. വെല്ലുവിളിയും ഭീഷണിയും നിറഞ്ഞ പ്രസംഗത്തിലെ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പുപറയുന്നതിനു പകരം പാർട്ടിയുടെ മറ്റൊരു നേതാവായ ജയരാജൻ വെല്ലുവിളി ആവർത്തിക്കുകയാണ് ചെയ്തത്. എൽഡിഎഫ് അധികാരത്തിൽ വരുമ്പോൾ തീവ്രവാദപ്രവർത്തനവും വളരുകയാണ്. പരീക്ഷയിലെ ചോദ്യം തയാറാക്കിയതിന് പ്രഫ. ജോസഫിന്റെ കൈവെട്ടിയ തീവ്രവാദികൾ പിണറായി സർക്കാരിന്റെ കാലത്ത് പുസ്തകത്തിന്റെ തലക്കെട്ടിന്റെ പേരിൽ കഥാകൃത്ത് ജിംഷാറിനെ ആക്രമിച്ച് രംഗത്ത് വന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.