വാകക്കാട് പള്ളിയിൽ ആദ്യാക്ഷരം കുറിക്കൽ 29ന്
Tuesday, July 26, 2016 3:53 PM IST
വാകക്കാട്: സെന്റ് പോൾസ് പള്ളിയിലെ അൽഫോൻസാ ചാപ്പലിൽ ആദ്യാക്ഷരം കുറിക്കൽ ശുശ്രുഷ 29നു നടക്കും. രാവിലെ 6.30നുള്ള വിശുദ്ധ കുർബാനയെത്തുടർന്നാണ് ആദ്യാക്ഷരം കുറിക്കൽ. വികാരി ഫാ. ജെയിംസ് കുടിലിൽ നേതൃത്വം നൽകും. 1932 മുതൽ ഒരു വർഷക്കാലം വാകക്കാട് സെന്റ് പോൾസ് എൽപി സ്കൂളിൽ അൽഫോൻസാമ്മ അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് അദ്യാക്ഷരം കുറിക്കൽ ചടങ്ങ് നടത്തുന്നത്. കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്നതിനായി പേരുകൾ 9446274999 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.