ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പ്രഫഷണൽ സ്കോളർഷിപ്പ്
ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പ്രഫഷണൽ സ്കോളർഷിപ്പ്
Tuesday, July 26, 2016 3:45 PM IST
തിരുവനന്തപുരം: പ്രഫഷണൽ ബിരുദ/ഡിപ്ലോമ കോഴ്സുകൾക്കും, ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പഠിക്കുന്ന സ്കൂൾ അധ്യാപകരുടെ കുട്ടികൾക്കുള്ള 2013–14 അധ്യയന വർഷത്തേക്കുള്ള സാമ്പത്തിക സഹായത്തിന് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫാമും വിശദവിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഓഗസ്റ്റ് 20നു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭിച്ചിരിക്കണം. അപേക്ഷയുടെ പുറത്ത് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ പ്രഫഷണൽ സ്കോളർഷിപ്പ് എന്ന് വ്യക്‌തമായി എഴുതിയിരിക്കണം. അപേക്ഷാഫോം തപാലിൽ ലഭിക്കുന്നതല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.