ജൂൺ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം
Tuesday, July 26, 2016 3:45 PM IST
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ 2016 ജൂൺ മാസത്തെ തുക ബാങ്ക് അക്കൗണ്ട് മുഖേന 256.32 കോടി രൂപയും മണി ഓർഡർ ആയി 56.04 കോടി രൂപയും ഉൾപ്പെടെ ആകെ 312.36 കോടി രൂപ വിതരണത്തിനായി നൽകി. ജൂൺ മുതൽ 1000 രൂപയായി വർധിപ്പിച്ച തുകയാണ് അയച്ചിട്ടുള്ളത്. ഉയർന്ന നിരക്കിലുള്ള പെൻഷനുകൾക്ക് മാറ്റം വരുത്തിയിട്ടില്ല. വർധിപ്പിച്ച നിരക്കിലുള്ള തുകയാണ് ലഭിക്കുന്നതെന്ന് ഗുണഭോക്‌താക്കൾ ഉറപ്പു വരുത്തേണ്ടതാണെന്ന് പഞ്ചായത്ത് ഡയറക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.