സിപിഎമ്മിന്റെ പാടങ്ങൾ തന്നെ നഷ്‌ടമാവുകയാണെന്നു ബിജെപി
സിപിഎമ്മിന്റെ പാടങ്ങൾ തന്നെ  നഷ്‌ടമാവുകയാണെന്നു ബിജെപി
Monday, July 25, 2016 2:00 PM IST
പയ്യന്നൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വരമ്പത്ത് കൂലി പരാമർശത്തിനു ബിജെപിയുടെ മറുപടി. സിപിഎമ്മിനുപാടങ്ങൾ തന്നെ നഷ്‌ടമായിക്കൊണ്ടിരിക്കുകയാണെന്നും ഇതു മനസിലാക്കാതെയാണ് സിപിഎം നേതൃത്വം കൊലവിളി നടത്തുന്നതെന്നും ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശൻ. ഞായറാഴ്ച പയ്യന്നൂരിൽ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ ആഹ്വാനം.

വീടുകൾക്കു നേരേയും കടകൾക്കു നേരേയും അക്രമം പാടില്ല. ആക്രമിക്കാൻ വന്നവനോടു തന്നെ കണക്കുതീർക്കണം. വയലിൽ പണി തന്നാൽ വരമ്പത്തുതന്നെ കൂലി കിട്ടും. അതുകൊണ്ട് സിപിഎമ്മിനോട് കളിക്കണ്ട എന്ന പ്രസ്താവനയ്ക്കെതിരേയാണു ബിജെപി പ്രതികരിച്ചത്.


അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കോടിയേരിയുടെ വാക്കുകൾ 24 മണിക്കൂറിനുള്ളിൽ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നു ബിജെപി സംസ്‌ഥാന വക്‌താവ് അഡ്വ.പത്മകുമാർ പ്രസ്താവിച്ചതിന്റെ തൊട്ടു പിന്നാലെയാണു ജില്ലാക്കമ്മിറ്റിയുടെ പ്രതികരണം. കാൽക്കീഴിൽനിന്നു മണ്ണിളകി പോകുന്നതിന്റെ പരിഭ്രാന്തിയിലാണു സിപിഎം നേതൃത്വം. നിയമം കൈയിലെടുക്കുന്നതും ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതുമായ ചരിത്രം ബിജെപിക്കില്ലെന്നും സത്യപ്രകാശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.