പറന്നെത്തിയ ഹൃദയങ്ങൾ’കണ്ടുമുട്ടി
പറന്നെത്തിയ ഹൃദയങ്ങൾ’കണ്ടുമുട്ടി
Monday, July 25, 2016 12:39 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: ഹൃദയവഴികളിലെ സമാ നതകൊണ്ടാവണം ഇരുവരുടെ യും ചിരികൾക്കും ഒരേ ഭാഷയായിരുന്നു...! ആകാശമാർഗം പറന്നെത്തിയ ഹൃദയങ്ങൾ പുതുജീവിതം സമ്മാനിച്ച രണ്ടു പേരുടെ സമാ ഗമം, ആശുപത്രിക്കാകെ പുതുമ യായി. എറണാകുളം ലിസി ആശുപത്രിയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സന്ധ്യ പ്രമോദിനെ കാണാൻ, പുതിയ ഹൃദയത്തിൽ ഒരു വർഷം തികച്ച ചാലക്കുടി സ്വദേശി മാത്യു ആച്ചാടനാണ് എത്തിയത്.

തിരുവനന്തപുരത്തുനിന്നായിരുന്നു ഇരുവർക്കും വ്യോമമാർഗം ഹൃദയം എത്തിച്ചത്. ശസ്ത്രക്രിയ ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ. ഹൃദയം മാറ്റി വച്ചതിനുശേഷം ഒരു വർഷം പൂർത്തിയായതിന്റെ സന്തോഷം പങ്കു വയ്ക്കാൻ ആശുപത്രിയിൽ സം ഘടിപ്പിച്ച ചടങ്ങിന് എത്തിയപ്പോഴാണ്, പുതുഹൃദയവുമായി ജീവിതത്തിലേക്കു സഞ്ചരിക്കുന്ന സ ന്ധ്യയെ ആശംസയറിയിച്ചത്.

ആശുപത്രി ഡയറക്ടർ ഫാ.തോമസ് വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിൽ വൈദികരും സ ന്യാസിനികളും ഡോ. ജോസ് ചാ ക്കോ പെരിയപ്പുറത്തിന്റെ നേതൃ ത്വത്തിലുള്ള ഡോക്ടർമാരും ചികിത്സയിൽ പങ്കാളികളായ സ്റ്റാഫംഗ ങ്ങളും ചടങ്ങിൽ പങ്കെടുത്തു.

2015 ജൂലൈ 24നാണു തിരുവ നന്തപുരത്തുനിന്നു നാവികസേനയുടെ ഡോണിയർ വിമാനത്തിൽ ഹൃദയം എത്തിച്ച് മാത്യു ആച്ചാടനിൽ വച്ചുപിടിപ്പിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന മാത്യു, ശസ്ത്രക്രിയയ്ക്കും വിശ്രമത്തി നും ശേഷം ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്നു. ഓട്ടോറിക്ഷ ഓടിക്കാനും പ്രശ്നമില്ല. ചാലക്കു ടി പരിയാരം സ്വദേശിയായ ഇദ്ദേ ഹം ഓട്ടോ ഓടിച്ചാണ് ഇപ്പോൾ പള്ളിയിലും അടുത്തുള്ള സ്‌ഥല ങ്ങളിലുമെല്ലാം പോകുന്നത്.


വാഹനാപകടത്തിൽ മരിച്ച തി രുവനന്തപുരം സ്വദേശിയായ പതിനഞ്ചുകാരന്റെ ഹൃദയം വിമാനമാർഗം എത്തിച്ചാണു സന്ധ്യയുടെ ശരീരത്തിൽ വച്ചുപിടിപ്പിച്ചത്. തൃ ശൂർ പട്ടിക്കാട് സ്വദേശി പ്രമോദിന്റെ ഭാര്യയാണു സന്ധ്യ.

ആശുപത്രി അധികൃതർ തനി ക്കു സമ്മാനിച്ച പൂച്ചെണ്ടു കൈമാറിയാണു മാത്യു സന്ധ്യക്ക് ആശംസകൾ നേർന്നത്. തന്നെപോലെ വളരെ വേഗം സാധാരണ ജീവിത ത്തിലേക്കു മടങ്ങിവരാൻ സന്ധ്യക്കു സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മാത്യു ആച്ചാടൻ യാത്ര പറഞ്ഞിറങ്ങുമ്പോൾ സ ന്ധ്യയുടെ മുഖത്ത് ആത്മവിശ്വാ സത്തിന്റെ തെളിച്ചമുണ്ടായിരുന്നു.

ഇന്നലെയാണു സന്ധ്യയെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മുറിയിലേക്കു മാറ്റിയത്. അടുത്തയാഴ്ച ആശുപത്രി വിടാനാകുമെ ന്നു ഡോക്ടർമാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.