പയ്യന്നൂർ കൊലപാതക കേസ്: കണ്ണൂർ പോലീസ് മേധാവിയെ മാറ്റാൻ നീക്കം
Monday, July 25, 2016 12:39 PM IST
<ആ>സ്വന്തം ലേഖകൻ

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം– ബിജെപി പ്രവർത്തകരുടെ കൊ ലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഭരണ നേതൃത്വത്തിനുള്ള വിയോജിപ്പിനെത്തുടർന്നു കണ്ണൂർ ജില്ലാ പോലീസ് മേധാവി സഞ്ജയകുമാർ ഗുരുഡിനെ മാറ്റാൻ ഭരണതലത്തിൽ നീക്കം സജീവം. ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്‌ഥാന ത്തുനിന്ന് അദ്ദേഹത്തെ മാറ്റാനാണു നീക്കം. പാർട്ടിക്കാർ നൽകുന്ന ലി സ്റ്റിനു പകരം യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്താൽ മതിയെന്ന കർശന നിലപാടാണു സഞ്ജയകുമാർ ഗുരുഡിനെ ഭരണകക്ഷിയിലെ പ്രബലകക്ഷിക്ക് അസ്വീകാര്യനാക്കിയതെന്നാണു സൂചന.

ബിഎംഎസ് പ്രവർത്തകനായിരുന്ന സി.കെ. രാമചന്ദ്രനെ കൊല പ്പെടുത്തിയ കേസിൽ മുഖ്യപ്രതി യെന്നു പോലീസ് കണ്ടെത്തിയയാ ളെ ഒഴിവാക്കണമെന്ന നിർദേശം അംഗീകരിക്കാൻ എസ്പി തയാറാ കാത്തതാണ് അദ്ദേഹത്തെ മാറ്റാനു ള്ള നീക്കത്തിനു പിന്നിലെന്നാണു സേനാംഗങ്ങളിൽ ചിലർതന്നെ നൽകുന്ന സൂചന. ഭരണമാറ്റത്തെത്തു ടർന്ന് അന്നത്തെ ജില്ലാ പോലീസ് മേധാവി ഹരിശങ്കറിനെ മാറ്റി ഇക്കഴി ഞ്ഞ ജൂൺ 11നാണ് സഞ്ജയകുമാർ ഗുരുഡ് പുതിയ എസ്പിയായി ചുമതലയേറ്റത്.

ആറു മാസമാണ് ഹരിശങ്കറിന് അനുവദിച്ചതെങ്കിൽ സഞ്ജയകു മാർ ഗുരുഡ് ഒന്നര മാസത്തിനകം അനഭിമതനായി. പയ്യന്നൂർ ഇരട്ട ക്കൊലപാതക കേസുകളിലെ മുഴുവൻ പ്രതികളെയും സംഭവം കഴി ഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽതന്നെ അ ന്വേഷണസംഘം തിരിച്ചറിഞ്ഞിരു ന്നു. ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യോഗസ്‌ഥരും ഇവരെ കണ്ടെത്താൻ വീടുകളിലടക്കം റെ യ്ഡ് നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും പോലീസുകാർ ഇ തിനു തയാറാകുന്നില്ലെന്നാണു വിവരം.


എസ്പിയുടെ സ്ക്വാഡിലുള്ള പലരും ഭരണമാറ്റത്തോടെ തങ്ങളെ ഒഴിവാക്കണം എന്ന ആവശ്യം ജില്ലാ പോലീസ് മേധാവിയെ നേരിട്ടറിയിക്കുകയും ചെയ്തു. സിപിഎം –ബിജെപി, ആർഎസ്എസ് കുറ്റാരോപിതരുടെ വീടുകളിൽ റെയ്ഡ് നടത്തിയാൽ കുടുംബത്തിനടക്കം നേരിടേണ്ടി വരുന്ന ഭീഷണിയും മറ്റുമാണു പോലീസുകാരെ പിന്നോട്ടടിപ്പിക്കുന്നത്. ഭരണമുന്നണിയിൽപ്പെട്ട ചിലരുടെ കടുത്ത സമ്മർദവും ഇവരെ അസ്വസ്‌ഥരാക്കുന്നുണ്ട്.

സിപിഎം പ്രവർത്തകൻ സി.വി. ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആർഎസ്എസ് പ്രവർത്തകരെയും ബിജെപി–ബിഎംഎസ് പ്രവർത്തകനായ സി.കെ. രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, രണ്ടു കേസിലേയും മുഖ്യപ്രതികളെ പിടികൂടാൻ ഇതുവരെ പോലീസിനായിട്ടില്ല.

സിപിഎം പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രമുഖ ആർഎസ്എസ് നേതാവിനെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീടു വിട്ടയച്ചതു സിപിഎം പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാമചന്ദ്രൻ വധക്കേസിൽ അന്നൂരിലെ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവരുടെ പേരാണു ദൃക്സാക്ഷി മൊഴിയായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇതുവരെയായി ഇവരെ പോലീസ് അറസ്റ്റ്ചെയ്തിട്ടില്ല.

ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മർദം മറികടക്കാനാവാത്തതാണ് അറസ്റ്റ് വൈകാനിടയാക്കുന്നതെന്നാണു ബിജെപി നേതാക്കളുടെ ആരോപണം. ഇതിനിടെ, സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഞാറാഴ്ച പയ്യന്നൂരിൽ നടത്തിയ പ്രസംഗവും പോലീസിനു തലവേദനയാകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.