ധനമന്ത്രി ഉള്ളപ്പോൾ സാമ്പത്തിക ഉപദേഷ്‌ടാവ് എന്തിനെന്നു വി.എം. സുധീരൻ
ധനമന്ത്രി ഉള്ളപ്പോൾ സാമ്പത്തിക ഉപദേഷ്‌ടാവ് എന്തിനെന്നു വി.എം. സുധീരൻ
Monday, July 25, 2016 12:32 PM IST
തിരുവനന്തപുരം: ധനമന്ത്രി ഉ ണ്ടായിരിക്കേ മറ്റൊരു സാമ്പത്തിക ഉപദേഷ്‌ടാവിനെ നിയമിച്ചതെന്തിനെന്ന് മുഖ്യമന്ത്രി പിണറായി വി ജയൻ വ്യക്‌തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. കുടുംബാം ഗങ്ങൾ തമ്മിലുള്ള ആധാരം രജിസ്റ്റർ ചെയ്യുന്നതിന് ഏർപ്പെടുത്തിയ അമിത ഫീസ് പിൻവലിക്കണമെ ന്നാവശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി ഇപ്പോൾ നിയമിച്ച സാമ്പത്തിക ഉപദേഷ്‌ടാവ് ആർക്കും പരിചയമുള്ള വ്യക്‌തിയല്ല. മാധ്യമ റിപ്പോർട്ടുകളിലൂടെയും മറ്റും മാത്രമാണ് അറിയാൻ കഴിഞ്ഞത്. ഈ നിയമനത്തെക്കുറിച്ച് വിമർശനവും ഉയർന്നുകഴിഞ്ഞു. ഇടത് ബുദ്ധിജീവികളും ചിന്തകരും ഈ നിയമനത്തെക്കുറിച്ച് വിമർശനം ഉന്നയിച്ചുകഴിഞ്ഞു. ഇടതുമുന്നണിയിലും ഇതുസംബന്ധിച്ചു തർക്കം നടക്കുകയാണ്.

മുഖ്യമന്ത്രി നിയമിക്കുന്ന ഉപദേ ഷ്‌ടാക്കളുടെ കാര്യത്തിൽ ഇങ്ങനെ തർക്കം ഉണ്ടാകുന്നതെങ്ങനെയെ ന്നു മുഖ്യമന്ത്രി ആലോചിക്കണം. ഇനിയെങ്കിലും ഉപദേഷ്‌ടാക്കളെ നി യമിക്കുമ്പോൾ മുഖ്യമന്ത്രി ശ്രദ്ധിക്കണമെന്നും സുധീരൻ പറഞ്ഞു.

കുടുംബാംഗങ്ങൾ തമ്മിലുള്ള ആധാരം രജിസ്റ്റർ ചെയ്യുന്നതിനു ഫീസ് വർധിപ്പിച്ച നടപടി അന്യായമാണെന്നു സുധീരൻ പറഞ്ഞു. ബജറ്റിൽ നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വർധിപ്പിച്ച എല്ലാ നികുതിയും പിൻവലിക്കണം. ഇടതു സർക്കാരിന്റെ ജനദ്രോഹ നടപടികളുടെ തുടക്കം മാത്രമാണി ത്. കേവലം ഇളവുകൾ കൊണ്ട് ഈ പ്രശ്നം തീരില്ല. മുദ്രപ്പത്രങ്ങൾ ക്കും ആധാരം രജിസ്റ്റർ ചെയ്യുന്നതിനും ഏർപ്പെടുത്തിയ വർധന പൂ ർണമായും പിൻവലിക്കണം.


ജനങ്ങൾക്കു വേണ്ടി ഭരിക്കുന്ന സർക്കാർ ജനത്തിനൊപ്പമാണു നി ൽക്കേണ്ടത്. എന്നാൽ, എൽഡിഎ ഫ് സർക്കാർ ജനങ്ങളോടുള്ള ബാ ധ്യത നിറവേറ്റുന്നതിൽ പരാജയപ്പെ ട്ടതായി സുധീരൻ ആരോപിച്ചു. ആ ധാര രജിസ്ട്രേഷന്റെ പേരിൽ ഏ ർപ്പെടുത്തിയ അമിത വർധന പിൻ വലിക്കുന്നതു വരെ സമരം തുടരും.

അധിക സാമ്പത്തിക ബാധ്യതയുടെ പേരിൽ ജനത്തെ കൊള്ളയടിക്കാനാണു സർക്കാർ ശ്രമം. ഇത് അംഗീകരിക്കാൻ കഴിയില്ല. സാമ്പത്തിക വിദഗ്ധനെന്ന് അവകാശപ്പെടുന്ന ധനമന്ത്രി തോമസ് ഐസക്കിനു നികുതിവർധനയുടെ കാര്യത്തിൽ പാളം തെറ്റിയിരിക്കുകയാണ്. തെരഞ്ഞെടുത്ത ജനങ്ങളോട് ഒരു പ്രതിബന്ധതയുമില്ലാതെയുള്ള പോക്ക് അവസാനിപ്പിക്കാ ൻ സർക്കാർ തയാറാകണ മെന്നും സുധീരൻ ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, എംഎൽഎമാരായ കെ.എസ.് ശബരീനാഥൻ, വി.എസ് ശിവകുമാർ, എം. വിൻസെന്റ്, കെ. മുരളീധരൻ, കെപിസിസി ജനറൽ സെക്രട്ടറി ടി.ശരത്ചന്ദ്രപ്രസാദ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ എംഎൽഎ ആർ. സെൽവരാജ് തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.