കലാപത്തിന് ആഹ്വാനം ചെയ്യുന്നു: കുമ്മനം
കലാപത്തിന് ആഹ്വാനം ചെയ്യുന്നു: കുമ്മനം
Monday, July 25, 2016 12:31 PM IST
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സായുധ കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. സിപിഎം നടത്താൻ ഉദ്ദേശിക്കുന്ന അക്രമ സംഭവങ്ങൾക്കു പിന്തുണ നൽകണമെന്നാവശ്യപ്പെട്ടു പോലീ സിനെ കോടിയേരി ഭീഷണിപ്പെടുത്തുകയാണെന്നും കുമ്മനം പറഞ്ഞു.

പുതിയ കെട്ടിടത്തിലേക്ക് മാ റിയ ബിജെപി സംസ്‌ഥാന കാ ര്യാലയം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കുമ്മനം. സിപിഎം പ്രവർത്തകരെ പോലീസ് സഹായിക്കുന്നില്ലെന്ന കോടിയേരിയുടെ പരാതി പോലീസിനെ ഭീഷണിപ്പെടുത്താനാണ്. ഈ പ്രസ്താവന ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയനു നേരേയുള്ള ഒളിയമ്പ് കൂടിയാണ്. പിണറായിയെ വിശ്വാസമില്ലെന്നു പറയാതെ പറയുകയാണു കോടിയേരി.


സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ആയുധമെടുക്കണമെന്ന പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം അക്രമത്തിനു ലൈസൻസ് നൽകുകയാണ്. ബിജെപി ആർഎസ്എസ് പ്രവർത്തകരെ ആക്രമിക്കുന്നവർക്കു പാർട്ടി എ ല്ലാ പിന്തുണയും നൽകുമെന്നാ ണു കോടിയേരിയുടെ പ്രസംഗം നൽകുന്ന സൂചന. ഇതു നടപ്പാക്കാൻ അണികൾ ഇറങ്ങിത്തിരിച്ചാൽ കേരളം കുരുതിക്കളമാകുമെന്ന കാര്യം ഉറപ്പാണ്. പക്വതയില്ലാത്ത ഇത്തരം പ്രസ്താവന കൾ നടത്തുന്നതു നാടിനു തന്നെ ഭീഷണിയാണ്. അക്രമത്തിന് പ്രേരണ നൽകുന്ന പ്രസ്താവന നടത്തിയ കോടിയേരിക്കെതിരേ കേസെടുക്കാൻ സർക്കാർ തയാറാകണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.