ബിജെപി ഡിജിപിക്കു പരാതി നൽകി
Monday, July 25, 2016 12:31 PM IST
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗത്തിനെതിരേ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു ബിജെപി പരാതി നൽകി. സായുധ കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരേ കേസെടുക്കണമെന്നു ബിജെപി പ്രതിനിധി സംഘം – ഡിജിപിയോട് ആവശ്യപ്പെട്ടു.

പാർട്ടി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണു ഡിജിപിയെ സന്ദർശിച്ചു പരാതി നൽകിയത്. സംസ്‌ഥാന ഉപാധ്യൻ ജോർജ് കുര്യൻ, സംസ്‌ഥാന വക്‌താവ് അഡ്വ ജെ.ആർ. പത്മകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.