ക്നാനായ സമുദായത്തിന്റെ സേവനങ്ങൾക്കുള്ള സഭയുടെ ആദരം: കർദിനാൾ മാർ ആലഞ്ചേരി
ക്നാനായ സമുദായത്തിന്റെ സേവനങ്ങൾക്കുള്ള സഭയുടെ ആദരം: കർദിനാൾ മാർ ആലഞ്ചേരി
Monday, July 25, 2016 12:26 PM IST
കോട്ടയം: ക്നാനായ സമുദായം സീറോ മലബാർ സഭയിലൂടെ സാർവത്രിക സഭയ്ക്കു നൽകിയ വലിയ സംഭാവനയാണു മാർ കുര്യൻ വയലുങ്കലിന്റെ സ്‌ഥാനലബ്ദിയെന്നും സഭയുടെ കൂട്ടായ്മ പരിപോഷിപ്പിക്കുന്ന അജപാലന ശുശ്രൂഷയുടെ വളർച്ചയാണ് ഇതിലൂടെ ദർശിക്കാൻ സാധിക്കുന്നതെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മാർ കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേക ചടങ്ങിൽ ആശംസയർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സഭാ കാര്യങ്ങൾ സംബന്ധിച്ചു വിശദാംശങ്ങളിൽ ചെന്നെത്തുന്ന പാണ്ഡിത്യം മാർ കുര്യൻ വയലുങ്കലിനുണ്ട്. തദ്ദേശിയരും വിദേശിയരും തിങ്ങി പാർക്കുന്ന പ്രദേശമാണു പപ്പുവാ ന്യുഗിനി വളരെയേറെ ദാരിദ്ര്യവും പിന്നോക്കവസ്‌ഥയുമുള്ള പ്രദേശം. ഒപ്പം വിശ്വാസം ഇനിയും ആഴപ്പെടേണ്ടതുമായ ഒരു സമൂഹവും. ഈ സമൂഹത്തെ സാർവത്രിക സഭയുടെ മുഖ്യധാരയിലേക്ക് ആനയിക്കാൻ മാർ കരുൻ വയലുങ്കലിനു കഴിയുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

ഓരോ മെത്രാന്റെയും പ്രഥമ കടമ സഭയെ മാർപാപ്പയോടു ബന്ധിപ്പിക്കുക എന്നതാണ്. അതായത് സഭയെ ദൈവത്തോടും മനുഷ്യരോടുമുള്ള കൂട്ടായ്മയിൽ വളർത്തുക എന്നർഥം. ഇതിനുള്ള പ്രാധാന മാർഗം പ്രാർഥനയാണ്.

കർത്താവായ ദൈവം സ്വന്തം രക്‌തത്താൽ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാൻ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് ഓരോ മെത്രാൻമാരെന്നും മാർ ആലഞ്ചേരി പറഞ്ഞു.

<ആ>പൗരോഹിത്യം ആത്മസമർപ്പണം: കർദിനാൾ മാർ ക്ലീമിസ് ബാവ

<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ26രഹശാാശെ.ഷുഴ മഹശഴി=ഹലളേ>കോട്ടയം: പൗരോഹിത്യത്തിന്റെയും മേൽപ്പട്ട ശുശ്രൂഷയുടെയും മാറ്റുരച്ചു നോക്കുന്ന വലിയ അളവുകോൽ ദൈവത്തിനായി സ്വയം ബലിവസ്തുവും സ്വീകാര്യമായ ബലിയുമാകുക എന്നതാണെന്നു സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ ആർച്ച്ബിഷപ് മാർ കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേകവേളയിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മെത്രാഭിഷേകത്തിലൂടെ ശ്ലീഹന്മാരുടെ തുടർച്ചയായ ശ്ലീഹാ സംഘത്തിന്റെ ഏറ്റവും ചൈതന്യവത്തായ കണ്ണിയായി തീർന്നിരിക്കുകയാണ് മാർ കുര്യൻ വയലുങ്കൽ. ശ്ലീഹന്മാരുടെ സംഘത്തിൽ പരിശുദ്ധാത്മാവ് അദ്ദേഹത്തെ ചേർത്തുവച്ചിരിക്കുന്നു. ദൈവവുമായുള്ള ബന്ധം അന്യോന്യമായി കാത്തു സൂക്ഷിക്കുന്നതിനും അതു വീണ്ടും നവമായി ആവിഷ്കരിക്കുന്നതിനും അനുസ്യുതമായി ദൈവജനത്തിന്റെ പക്കൽ എത്തിച്ചേരുന്നതിനും പരിശുദ്ധാത്മാവ് നൽകുന്ന കൂട്ടായ്മ പൂർത്തിയാക്കുന്നതിനും വേണ്ടിയാണു മാർ കുര്യൻ വയലുങ്കലിനെ മേൽപ്പെട്ട ശുശ്രൂഷയിലേക്കു പരിശുദ്ധ പിതാവ് തെരഞ്ഞെടുത്തിരിക്കുന്നത്.


ക്ലേശിക്കുന്ന മനസുകൾക്ക് സദ്വാർത്ത ഏകുന്നതിനും ആശ്വാസം തൊട്ടുനൽകുന്നതിനുമാണു പരിശുദ്ധാത്മാവ് കീരിടവും നയിക്കുന്നതിനു വടിയും നൽകിയിരിക്കുന്നത്. ഓരോ പുരോഹിതനും മേൽപ്പെട്ടക്കാരനും കുരിശിനോടു പറ്റിചേർന്നു സ്വീകാര്യമായ ബലിയായി തീരുന്നതിനൊപ്പം വചനത്തിന്റെ ആൾരൂപമായി മാറുകയും വേണം. പ്രധാന ഇടയനോടു ചേർന്നു കൊണ്ടു സ്വീകാര്യമായ ബലിയായി തീർന്നു പരമയാഗമായി തീരാൻ കഴിയണം. ഇതാണു മഹാപുരോഹിതന്റെ ജീവിത നിയോഗം. സ്വയം ബലിയണയ്ക്കാതെ ആർക്കും സുവിശേഷകനാകാൻ കഴിയില്ലെന്നും കർദിനാൾ ഉദ്ബോധിപ്പിച്ചു.

അധികാരികളുടെ മുമ്പിൽ സുവിശേഷത്തെ മറക്കാതെ ജീവിക്കാൻ മാർ കുര്യൻ വയലുങ്കൽ എന്ന നയതന്ത്രജ്‌ഞനു കഴിയും. വിനയം, ലാളിത്യം, സ്നേഹം, ദൈവവുമായുള്ള ബന്ധം, വിശ്വാസത്തെ മുറുകെ പിടിച്ചു മാതാപിതാക്കൾ നൽകിയ ആത്മീയ കരുത്ത് എന്നിവ മാർ കുര്യൻ വയലുങ്കലിനു കൂടുതൽ കരുത്തോടെ സഭയിൽ ശുശ്രൂഷ ചെയ്യാൻ പ്രചോദനമാകുമെന്നും കർദിനാൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.