പീഡനക്കേസിൽ കോളജ് അധ്യാപകൻ അറസ്റ്റിൽ
Monday, July 25, 2016 12:26 PM IST
കോഴിക്കോട്: ദളിത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കോളജ് അസി. പ്രഫസറെ അറസ്റ്റ് ചെയ്തു. ഫാറൂഖ് കോളജ് മലയാളം വിഭാഗം അധ്യാപകനും വാഗ്മിയും എഴുത്തുകാരനുമായ വയനാട് തരുവണ സ്വദേശി ഡോ.അസീസ് തരുവണയാണ്(42) തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ അറസ്റ്റിലായത്.

കോളജിലെ ബിരുദ വിദ്യാർഥിനിയായ പെൺകുട്ടി ഫറോക്ക് പോലീസിൽ നൽകിയ പരാതിയിൽ സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ എൽ.സുരേന്ദ്രനാണ് കേസ് അന്വേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിയിൽനിന്നു മൊഴിയെടുത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2015 മാർച്ച്, എപ്രിൽ മാസങ്ങളിൽ പീഡനം നടന്നതായാണു പരാതി.


രാമായണം, ആദിവാസികൾ, നാടൻകലകൾ, എന്നിവയിൽ റിസർച്ച് നടത്തിയ ഇദ്ദേഹം, ’പ്രണയവും ധ്യാനവും’, ’ വിദ്യാഭ്യാസ ചിന്തകൾ’, ’ബഷീർ സംഭാഷണങ്ങൾ’ തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ജില്ലാ ജയിലിലേക്കയച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.