ഭാഗ ഉടമ്പടിക്കു പുതുക്കിയ നികുതി നിർദേശം പിൻവലിക്കണം: ഫ്രാൻസിസ് ജോർജ്
ഭാഗ ഉടമ്പടിക്കു പുതുക്കിയ നികുതി നിർദേശം പിൻവലിക്കണം:  ഫ്രാൻസിസ് ജോർജ്
Monday, July 25, 2016 12:26 PM IST
കോട്ടയം: ഭാഗഉടമ്പടി, ഇഷ്ടദാനം, ഒഴുമുറി തുടങ്ങിയ പ്രമാണങ്ങൾക്കു ബജറ്റിൽ ഏർപ്പെടുത്തിയ പുതുക്കിയ നികുതി നിർദേശം പിൻവലിക്കണമെന്നു ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രമാണങ്ങളുടെ സ്റ്റാമ്പ് ഫീസ് 1000 രൂപയായിരുന്നത് ന്യായവിലയുടെ മൂന്നുശതമാനം എന്ന നിരക്കിലും രജിസ്ട്രേഷൻഫീസിന്റെ കൂടിയ പരിധി 25000 രൂപ എന്നത് എടുത്തുകളഞ്ഞ് രണ്ടുശതമാനം എന്നാക്കിയതും സാധാരണക്കാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.


പുതിയ നികുതിനിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളകോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചതായും ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.