അവസാന ഓൺലൈൻ അലോട്ട്മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും
Monday, July 25, 2016 12:26 PM IST
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലെ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള അവസാന ഓൺലൈൻ അലോട്ടുമെന്റ് നടപടികൾ ഇന്ന് ആരംഭിക്കും.

എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി തയാറാക്കിയിട്ടുള്ള റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളതും കേന്ദ്രീകൃത അലോട്ടുമെന്റ് പ്രക്രിയയിൽ തുടരുന്നതും എന്നാൽ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് പ്രകാരം സ്വകാര്യ സ്വാശ്രയ എൻജിനിയറിംഗ്, ആർക്കിടെക്ചർ കോളജുകളിലേക്ക് അലോട്ട്മെന്റ് ലഭിച്ചവർ ഒഴികെയുള്ളതുമായ വിദ്യാർഥികൾക്ക് ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും നിലവിലുള്ള ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ് ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.

നിലവിലെ ഹയർ ഓപ്ഷനുകൾ എൻജിനിയറിംഗ്, ആർകിടെക്ചർ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓൺലൈൻ അലോട്ടുമെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.രല ല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽ അവരവരുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുള്ള കൺഫർമേഷൻ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ പുനഃക്രമീകരണം/റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഇന്നു മുതൽ 29 വരെ വൈകുന്നേരം അഞ്ചിനു ലഭ്യമാകും.


29നു വൈകുന്നേരം അഞ്ചിനു നിലവിലുള്ള ഓപ്ഷനുകളുടെ അടിസ്‌ഥാനത്തിൽ 30നു ഒഴിവുള്ള സീറ്റുകളിലേക്കുള്ള അലോട്ടുമെന്റ് പ്രസിദ്ധീകരിക്കും. പ്രസ്തുത അലോട്ടുമെന്റ് പ്രകാരം അലോട്ടുമെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ടുമെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്/ബാക്കി തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓൺലൈനായോ ഓഗസ്റ്റ് അഞ്ചിനകം ഒടുക്കേണ്ടതാണ്. ഫീസ്/ബാക്കി തുക അടച്ചതിനു ശേഷം വിദ്യാർഥികൾ അലോട്ടുമെന്റ് ലഭിച്ച കോഴ്സ്/കോളജിൽ ഓഗസ്റ്റ് അഞ്ചിനു വൈകുന്നേരം അഞ്ചിനു മുമ്പായി പ്രവേശനം നേടേണ്ടതാണ്.

ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവരെ ഒരു കാരണവശാലും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനായുള്ള അലോട്ടുമെന്റിനായി പരിഗണിക്കുന്നതല്ല. എന്നാൽ മുൻ അലോട്ടുമെന്റ് പ്രകാരം എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയും കോളജുകളിൽ പ്രവേശനം നേടുകയും ചെയ്തവരുടെ അലോട്ട്മെന്റ് നിലനിർത്തുന്നതായിരിക്കും. ഓഗസ്റ്റ് അഞ്ചിനുശേഷം സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം അവ അതത് കോളജ് അധികാരികൾക്ക് സ്പോട്ട് അഡ്മിഷൻ മുഖേന ഓഗസ്റ്റ് 15 നകം നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471–2339101, 102, 103, 104 എന്ന ഹെൽപ്ലൈൻ നമ്പരുകളിൽ ബന്ധപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.