സി.എൽ. ജോസിനു തിക്കൊടിയൻ പുരസ്കാരം
സി.എൽ. ജോസിനു തിക്കൊടിയൻ പുരസ്കാരം
Monday, July 25, 2016 12:15 PM IST
കോഴിക്കോട്: തിക്കൊടിയന്റെ സ്മരണാർഥം പുഷ്പശ്രീ ട്രസ്റ്റ് ഏർപ്പെടുത്തിയ 24–ാമത് തിക്കൊടിയൻ പുരസ്കാരത്തിനു നാടകകൃത്ത് സി.എൽ. ജോസ് അർഹനായി. ശില്പവും പ്രശസ്തിപത്രവും 15,000 രൂപയും അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് 13ന് കോഴിക്കോട്ടു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

മന്ത്രി എ.കെ. ശശീന്ദ്രനാണു പുരസ്കാരദാനം നിർവഹിക്കുകയെന്നു പുഷ്പശ്രീ ട്രസ്റ്റ് ചെയർമാൻ പി.വി. ഗംഗാധരൻ, സെക്രട്ടറി എൻ.ബി. കൃഷ്ണക്കുറുപ്പ് എന്നിവർ അറിയിച്ചു. അരനൂറ്റാണ്ടിലേറെയായി നാടകരംഗത്തുള്ള സി.എൽ. ജോസിനു സംസ്‌ഥാന സർക്കാരിന്റേതുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. തൃശൂർ സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.