സി.എ. കുര്യനു പുരസ്കാരം
Monday, July 25, 2016 12:15 PM IST
തിരുവനന്തപുരം: മുൻമന്ത്രിയും ആർഎസ്പി ദേശീയ സെക്രട്ടറിയുമായിരുന്ന കെ. പങ്കജാക്ഷ ന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരത്തിന് എഐടിയുസി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ. കുര്യൻ അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഓഗസ്റ്റ് 28നു നാലിനു തിരുവനന്തപുരം ചാക്ക ടിടിപി ഓഫീസ് അങ്കണത്തിൽ കൂടുന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്കാരം സമ്മാനിക്കും. ആർഎസ്പി ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ, വി.എസ്. ശിവകുമാർ എംഎൽഎ, എൻ.കെ. പ്രേമചന്ദ്രൻ എംപി എന്നിവർ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.