പാരീസിൽ ഗവേഷണത്തിന് തെരഞ്ഞടുക്കപ്പെട്ട വിദ്യാർഥി പനി ബാധിച്ച് മരിച്ചു
Monday, July 25, 2016 12:15 PM IST
തൊടുപുഴ: പാരീസിൽ അന്താരാഷ്ട്ര ഗവേഷണത്തിന് തെരഞ്ഞടുക്കപ്പെട്ടു സെപ്റ്റംബറിൽ പോകാനിരുന്ന വിദ്യാർഥി പനി ബാധിച്ചു മരിച്ചു. ആയവന ഉണ്ണൂപ്പാട്ട് പി.പി. ജോസഫിന്റെ മകൻ ജോബിൻ ജെ. ഉണ്ണൂപ്പാട്ടാണ് (24) മരിച്ചത്. പനിബാധിച്ച് വാഴക്കുളത്തും തൊടുപുഴയിലും പിന്നീടു കോലഞ്ചേരിയിലും ചികിത്സയിലിരിക്കെയാണ് മരണം. കാലിക്കറ്റ് എൻഐറ്റിയിലെ പഠനശേഷം ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്നു എംഎസ് പഠനവും കഴിഞ്ഞ ജോബിൻ പാരീസിൽ അന്താരാഷ്ട്ര റിസർച്ചിന് ചേരുവാനുള്ള തയാറെടുപ്പിനിടെയാണ് മരണം സംഭവിച്ചത്. വാഴക്കുളം കാർമൽ സ്കൂൾ, മൂവാറ്റുപുഴ നിർമ്മല പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സംസ്കാരം ഇന്ന് 2.30 ന് ആയവന സേക്രഡ് ഹാർട്ട് പള്ളിയിൽ. മാതാവ് മേരിക്കുട്ടി (റിട്ട. ഐസിഡിഎസ്) ഏറ്റുമാനൂർ തുമ്പക്കര കുടുബാംഗം. സഹോദരി ലിസ ജോസ് തൊടുപുഴ ന്യൂമാൻ കോളേജിൽ അവസാന വർഷ ഡിഗ്രി വിദ്യാർഥിനിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.