മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയപ്പെടുന്നതെന്തിനെന്നു ചെന്നിത്തല
മുഖ്യമന്ത്രി മാധ്യമങ്ങളെ ഭയപ്പെടുന്നതെന്തിനെന്നു ചെന്നിത്തല
Sunday, July 24, 2016 12:53 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ഭയപ്പെടുന്നതെന്തിനെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. മുഖ്യമന്ത്രി മാധ്യമങ്ങളിൽനിന്ന് ഒളിച്ചോടുകയാണ്. മന്ത്രിസഭായോഗ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി ഇറക്കണമെന്നതു സാധാരണ നടപടിക്രമമാണ്. അതിനുപോലും മുഖ്യമന്ത്രി തയാറാവുന്നില്ല. ജനങ്ങളെ ഇരുട്ടിൽ നിർത്താനാണു സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.


അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസിനു ഗുരുതര വീഴ്ച പറ്റി. കൊച്ചിയിലും തിരുവനന്തപുരത്തും സംഘർഷമുണ്ടായപ്പോൾ പോലീസ് കൈയുംകെട്ടി നോക്കിനിൽക്കുകയായിരുന്നു. സമയോചിതമായി ഇടപെട്ടിരുന്നെങ്കിൽ അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.