മോൺ. കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേകം ഇന്ന്
മോൺ. കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേകം ഇന്ന്
Sunday, July 24, 2016 12:43 PM IST
കോട്ടയം: പപ്പുവാ ന്യൂഗിനിയായുടെ അപ്പസ്തോലിക് നുൺഷ്യോയും റസിയാരിയായുടെ സ്‌ഥാനിക മെത്രാപ്പോലീത്തയുമായി നിയമിതനായ കോട്ടയം അതിരൂപതാംഗമായ മോൺ. കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേകം ഇന്ന്.

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ ഉച്ചകഴിഞ്ഞു രണ്ടിനു മെത്രാഭിഷേക ശുശ്രൂഷകൾ നടത്തും. കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഈജിപ്തിലെ മുൻ നുൺഷ്യോ ആർച്ച്ബിഷപ് മൈക്കിൾ ലൂയിസ് ഫിറ്റ്സ്ജെറാൾഡും സിബിസിഐ സെക്രട്ടറി ജനറൽ റവ.ഡോ.തെയഡോർ മസ്ക്കെരാനാസും സഹകാർമികരായിരിക്കും.

സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകും.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും തിരുവനന്തപുരം അതിരൂപത ആർച്ച്ബിഷപുമായ ഡോ.മരിയ കാലിസ്റ്റ് സൂസപാക്യം എന്നിവർ സന്ദേശങ്ങൾ നൽകും. വത്തിക്കാൻ പ്രതിനിധികളും ഇന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമുള്ള 50ൽപ്പരം മെത്രാന്മാരും ശുശ്രൂഷകളിൽ പങ്കാളികളാകും. നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടെയും അന്നമ്മയുടെയും മൂത്തപുത്രനാണ് മോൺ. കുര്യൻ വയലുങ്കൽ.

മെത്രാഭിഷേകം: വാഹന പാർക്കിംഗ്

കോട്ടയം: മെത്രാഭിഷേക ശുശ്രൂഷയിൽ പങ്കെടുക്കാനെത്തുന്ന മെത്രാന്മാരുടെയും വിശിഷ്ടാതിഥികളുടെയും വാഹനങ്ങൾ പാർക്കുചെയ്യാൻ ബിസിഎം കോളജ് ഓഡിറ്റോറിയത്തിന്റെയും സെന്റ് ആൻസ് സ്കൂളിന്റെയും ഗ്രൗണ്ടുകളിൽ ക്രമീകരണമുണ്ട്.

ചെറുവാഹനങ്ങളിലെത്തുന്ന വൈദികർക്കായി ജെറുസലേം മാർത്തോമാ ചർച്ച് ഗ്രൗണ്ടും വിവിധ സ്‌ഥാപനങ്ങളിൽനിന്നും ഇടവകകളിൽനിന്നും സംഘമായെത്തുന്നവർക്കായി മാർ ഏലിയ കത്തീഡ്രലിന്റെയും ബസേലിയോസ് കോളജിന്റെയും ഗ്രൗണ്ടുകളുമാണ് പാർക്കിംഗിനു ക്രമീകരി ച്ചിരിക്കുന്നത്.



<ആ>പരിമിതികളെ പടവുകളാക്കിയ ജീവിതം

ഏറ്റുമാനൂർ: പ്രാരാബ്ധങ്ങൾക്കിടയിലും അചഞ്ചലമായ ദൈവവിശ്വാസത്തിന്റെ ചരടിൽ ബന്ധിച്ചതായിരുന്നു വയലുങ്കൽ മത്തായി–അന്നമ്മ ദമ്പതികളുടെ ജീവിതം. അവരെ കണ്ടു വളർന്ന നാല് ആൺമക്കളും ആ വഴിയേതന്നെ സഞ്ചരിച്ചു. മക്കൾ നാലുപേരിൽ മൂത്തയാൾ പൗരോഹിത്യത്തിന്റെ പൂർണതയിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ കുടുംബത്തെ അറിയാവുന്നവർക്കാർക്കും അതിശയമില്ല.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ25സൗൃശലിബ്മ്യമഹൗിസമ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
ഇന്ന് അഭിഷിക്‌തനാകുന്ന നിയുക്‌ത ബിഷപ് മാർ കുര്യൻ വയലുങ്കലിന്റെ ബാല്യകാലം ഒട്ടും വർണാഭമായിരുന്നില്ല. പിതാവ് മത്തായിക്കു കോട്ടയത്തെ സ്വകാര്യ പ്രസിൽ ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വേതനം കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് ഒന്നുമാകുമായിരുന്നില്ല. പശുവിനെ വളർത്തി നേടിയ വരുമാനംകൊണ്ട് അദ്ദേഹത്തിനു ബലമേകാൻ അമ്മ അന്നമ്മ ശ്രദ്ധിച്ചു. അതുകൊണ്ടും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ആ കുടുംബം ഏറെ പ്രയാസപ്പെട്ടു.


മാതാപിതാക്കളുടെ ഭക്‌തിയും വിശ്വാസവുമാണ് ഈ കുടുംബത്തെ പ്രത്യാശാപൂർവം മുന്നോട്ടുനയിച്ചത്. ഒരു മണിക്കൂറിലേറെ നീളുന്ന കുടുംബപ്രാർഥന കുടുംബത്തിന്റെ ഊർജസ്രോതസായിരുന്നു. ഇടവക ദേവാലയത്തിലെത്തി ദിവസേന വിശുദ്ധ കുർബാനയിൽ സംബന്ധിക്കാൻ മാതാപിതാക്കൾ മക്കളെ പ്രേരിപ്പിച്ചിരുന്നു.

മാതാപിതാക്കളുടെ കരങ്ങൾക്കു താങ്ങാകാൻ മൂത്തമകൻ ബിജു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മയോടൊപ്പം പശുക്കളെ പരിപാലിക്കുന്നതു മുതൽ എന്തിനും അവൻ മുമ്പിലുണ്ടായിരുന്നു. മാതാപിതാക്കളുടെ പ്രേരണയിൽ ദേവാലയത്തിൽ പോയിത്തുടങ്ങിയ ബിജു ക്രമേണ ആധ്യാത്മിക കാര്യങ്ങളിൽ പ്രത്യേക താത്പര്യം കാട്ടിത്തുടങ്ങി. അൾത്താര ശുശ്രൂഷിയായിക്കൊണ്ട് ആരാധനാകാര്യങ്ങളിൽ ഔൽസുക്യം കാട്ടി. ബിജുവിന്റെ ആധ്യാത്മികത തിരിച്ചറിഞ്ഞ ഇടവക വികാരി മോൺ.പീറ്റർ ഊരാളിലാണ് അവനെ സെമിനാരിയിലേക്കു നയിച്ചത്.

സഭാധികാരികളുടെ പ്രതീക്ഷക്കൊത്തുയർന്ന ബിജു വൈദികനായി. ഫാ.കുര്യൻ വയലുങ്കൽ. അതിരൂപതാ നേതൃത്വം റോമിലേക്ക് ഉപരിപഠനത്തിനയച്ചു. സഭാനിയമത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തെ വത്തിക്കാൻ കാര്യാലയത്തിലേക്ക് നിയമിച്ചു. വിവിധ രാജ്യങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ ചെയ്ത വിശിഷ്‌ട സേവനത്തിന് അംഗീകാരമായി ഇപ്പോൾ ആർച്ച്ബിഷപ്പായി അഭിഷേകം ചെയ്യപ്പെടുന്നു. പപ്പുവ ന്യുഗിനിയയിലെ നുൺഷ്യോ ആയി ആദ്യനിയമനം.

കുടുംബാന്തരീക്ഷത്തിലെ പരിശീലനമാണ് അദ്ദേഹത്തിന്റെ ആധ്യാത്മികതയുടെ അടിത്തറയെന്നതിൽ കുടുംബാംഗങ്ങൾക്കും സംശയമില്ല. അദ്ദേഹത്തിന്റെ അമ്മയുടെ പിതാവ് കോട്ടൂർ കുഞ്ഞേപ്പാശാൻ മാർഗംകളി ആശാനും സുറിയാനി ഗായകസംഘത്തിലെ പ്രധാനിയുമായിരുന്നു. ഇതെല്ലാം ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയ ഘടകങ്ങളാണ്. ഫാ.കുര്യൻ വയലുങ്കൽ ദൈവവിളിയുടെ ശ്രേഷ്ഠതലങ്ങളിലേക്കുയർത്തപ്പെടുമ്പോൾ ഈ കുടുംബം ദൈവത്തിനു നന്ദിപറയുകയാണ്.

നിയുക്‌ത മെത്രാന്റെ സഹോദരൻമാരിൽ സജി യുകെയിൽ ജോലി ചെയ്യുന്നു. റെജി വടവാതൂരിൽ ഓട്ടോഡ്രൈവറാണ്. സിബി നീണ്ടൂരിൽ വീടിനു സമീപം ബേക്കറി നടത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.