സഹനങ്ങളൊന്നും വെറുതെയാവില്ല: മാർ ക്ലീമിസ് ബാവ
സഹനങ്ങളൊന്നും വെറുതെയാവില്ല: മാർ ക്ലീമിസ് ബാവ
Sunday, July 24, 2016 12:43 PM IST
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ നൽകുന്ന സന്ദേശം സഹനങ്ങൾ ഒന്നും വെറുതെയാകുന്നില്ല എന്നാണെന്നു സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു ഭരണങ്ങാനം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ കുർബാന മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വെളിപ്പെടാനിരിക്കുന്ന സ്വാതന്ത്ര്യത്തോടു തുലനംചെയ്യുമ്പോൾ നമ്മുടെ സഹനം നിസാരങ്ങളാണ്. സഹനം ദൈവത്തിന്റെ വഴിയെ ചരിക്കാനുള്ള എളുപ്പവഴിയാണ്. ആത്മീയതയിൽ ദൈവത്തെ കാണാനുള്ള കണ്ണ് അൽഫോൻസാമ്മയ്ക്കുണ്ടായിരുന്നു. അതു ദൈവകാരുണ്യമായിരുന്നു. ഭൗതിക ചിന്തകളാൽ നമ്മുടെ കണ്ണുകൾ മറയ്ക്കപ്പെടുമ്പോൾ ദൈവത്തെ കാണാൻ സാധിക്കില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വൈകുന്നേരം അഞ്ചിനു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ സുറിയാനി കുർബാന അർപ്പിച്ചു. ഫാ.അലക്സ് കോഴിക്കോട്ട്, ഫാ. സിറിൾ തയ്യിൽ എന്നിവർ സഹകാർമികരായിരുന്നു.

ഇന്നു രാവിലെ 11ന് തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഫാ.ജോസഫ് പരവുമ്മേൽ, ഫാ.ഏബ്രഹാം തലവയലിൽ എന്നിവർ സഹകാർമികരായിരിക്കും.

<ആ>നേർച്ചയൂണിനു പകരം പത്തു ലക്ഷം നേർച്ചയപ്പം

ഭരണങ്ങാനം: മുതിർന്ന തലമുറയുടെ സ്മൃതിപഥത്തിൽ നിറയുന്ന നേർച്ചയൂണിനു പകരം അൽഫോൻസാമ്മയ്ക്കരികിൽ എത്തുന്നവർക്കായി ഭരണങ്ങാനത്ത് തിരുനാൾ ദിനങ്ങളിൽ വിതരണം ചെയ്യുന്നതു പത്തു ലക്ഷം നേർച്ചയപ്പം.

അൽഫോൻസാമ്മ വിശുദ്ധയായതോടെയാണു ഭക്‌തർക്ക് ഉണ്ണിയപ്പം നേർച്ചയായി നൽകിത്തുടങ്ങിയത്. മുൻപ് ശ്രാദ്ധത്തോടനുബന്ധിച്ചു നേർച്ചയൂണ് ആണ് നൽകിയിരുന്നത്. പ്രധാന തിരുനാൾ ദിനങ്ങളിൽ വിശുദ്ധയുടെ സവിധത്തിലെത്തുന്ന വിശ്വാസികൾക്കു നൽകാനുള്ള നേർച്ചയപ്പത്തിന്റെ പാക്കിംഗ് ക്രമീകരണം പൂർത്തിയായി.


<ആ>ഭരണങ്ങാനത്ത് ഇന്ന്

പുലർച്ചെ 5.15–വിശുദ്ധ കുർബാന: ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി
6.30–വിശുദ്ധ കുർബാന: റവ.ഡോ. ജോസ് കാക്കല്ലിൽ
8.30–വിശുദ്ധ കുർബാന: ഫാ. മാത്യു ചന്ദ്രൻകുന്നേൽ
11–വിശുദ്ധ കുർബാന: ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്
സഹകാർമികർ: ഫാ. ജോസഫ് പരവുമ്മേൽ, ഫാ. ഏബ്രഹാം തലവയലിൽ
ഉച്ചകഴിഞ്ഞ് 2.30–വിശുദ്ധ കുർബാന: ഫാ. ജോർജ് പൊട്ടയ്ക്കൽ
വൈകുന്നേരം നാലിന്–ആഘോഷമായ റംശാ: ഫാ. ജയിംസ് കുടിലിൽ
അഞ്ചിന്–വിശുദ്ധ കുർബാന: ഫാ. ഷിന്റോ കാഞ്ഞിരപ്പള്ളിൽ
6.30–ജപമാല–മെഴുകുതിരി പ്രദക്ഷിണം: ഫാ. അരുൺ ഓലിക്കൽപുത്തൻപുര

<ആ>ഭരണങ്ങാനത്ത് നാളെ

പുലർച്ചെ 5.15–വിശുദ്ധ കുർബാന: ഫാ. ജോർജ് പഴേപറമ്പിൽ
6.30–വിശുദ്ധ കുർബാന: ഫാ. ജേക്കബ് ഏറ്റുമാനൂക്കാരൻ
8.30–വിശുദ്ധ കുർബാന: ഫാ.ജോസഫ് ഇടത്തുംപറമ്പിൽ
11–വിശുദ്ധ കുർബാന: മാർ ജോസ് പുത്തൻവീട്ടിൽ
സഹകാർമികർ: ഫാ. മാത്യു വെണ്ണായിപ്പള്ളി, ഫാ. കുര്യാക്കോസ് വട്ടമുകളേൽ
ഉച്ചകഴിഞ്ഞ് 2.30–വിശുദ്ധ കുർബാന: ഫാ. അഗസ്റ്റിൻ തെരുവത്ത്
വൈകുന്നേരം നാലിന്–ആഘോഷമായ റംശാ: ഫാ. ജോസഫ് കീര ഞ്ചിറ
അഞ്ചിന്–വിശുദ്ധ കുർബാന: ഫാ.ബോബി അലക്സ് മണ്ണംപ്ലാക്കൽ
6.30–ജപമാല–മെഴുകുതിരി പ്രദക്ഷിണം: ഫാ. ജോസഫ് കുന്നക്കാട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.