പൗർണമി ലോട്ടറിയുടെ 65 ലക്ഷം ഗുരുവായൂരിലെ പഴം വ്യാപാരിക്ക്
പൗർണമി ലോട്ടറിയുടെ 65 ലക്ഷം ഗുരുവായൂരിലെ  പഴം വ്യാപാരിക്ക്
Sunday, July 24, 2016 12:33 PM IST
ഗുരുവായൂർ: സർക്കാരിന്റെ പൗർണമി ലോട്ടറിയുടെ ഒന്നാം സമ്മാ നം ഗുരുവായൂരിലെ പഴം വ്യാപാരി ക്കു ലഭിച്ചു. കിഴക്കേനടയിലെ ബസ് സ്റ്റാൻഡി ൽ പഴം വ്യാപാരം നടത്തുന്ന പാടൂർ ചുങ്കത്ത് ഫൈസലിനെ (36)യാണു ഭാഗ്യദേവത കടാക്ഷിച്ചത്.

ആർസി 365462 എന്ന ടിക്കറ്റിലാണു ഒന്നാം സമ്മാനം തേടിയെത്തിയത്. കടയിൽ ടിക്കറ്റുമായി വരാറുള്ളയാളിൽനിന്നു ഞായറാഴ്ചയാ ണു ഫൈസൽ ടിക്കറ്റെടുത്തത്. ഇടയ്ക്കിടെ ടിക്കറ്റെടുക്കാറുള്ള ഫൈസലിനു നേരത്തെ ചെറിയ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യയും ഉ പ്പയും ഉമ്മയും സഹോദരന്മാരുമടങ്ങുന്ന കുടുംബം ഒരുമിച്ചാണു പാടൂരിൽ താമസിക്കുന്നത്. ചെറിയ കടങ്ങൾ തീർത്തതിനുശേഷം ബി സിനസ് വിപുലപ്പെടുത്തണമെ ന്നാണ് ആഗ്രഹമെന്നു ഫൈസൽ പറഞ്ഞു. ലോട്ടറിയടിച്ച വിവരം അറിഞ്ഞ ഫൈസൽ സുഹൃത്തുക്കൾ ക്കും സഹപ്രവർത്തകർക്കും മധുരം നൽകി സന്തോഷം പങ്കിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.