പോലീസ് സമ്മേളനത്തിൽ ഡോ.അലക്സാണ്ടറിന്റെ പ്രബന്ധം
പോലീസ് സമ്മേളനത്തിൽ ഡോ.അലക്സാണ്ടറിന്റെ  പ്രബന്ധം
Sunday, July 24, 2016 12:33 PM IST
കോട്ടയം: അമേരിക്കയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ഓഗസ്റ്റ് എട്ടുമുതൽ 13 വരെ നട ക്കുന്ന അന്താരാഷ്ട്ര പോലീസ് സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് പ്രിൻസിപ്പലും എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായി ഡോ.അലക്സാണ്ടർ കളപ്പില പ്രബന്ധം അവതരിക്കും.

അർബൻ പോലീസിംഗ് ഇൻ കേരള എന്ന വിഷയത്തിലായിരിക്കും പ്രബന്ധം. കൊല്ലം അഞ്ചൽ ഇടമുളയ്ക്കൽ കളപ്പിലായിൽ കോശിയുടെയും സാറാമ്മ കോശിയുടെയും മകനായ ഡോ. അലക്സാണ്ടർ 2009ൽ കൊച്ചിയിലും 2012ൽ ന്യൂയോർക്കിലും ഐക്യരാഷ്ട്ര സംഘടനയുടെ ആസ്‌ഥാനത്തും നടന്നിട്ടുള്ള അന്താരാഷ്ട്ര പോലീസ് സമ്മേളനങ്ങളിൽ പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.