കരുണയുണ്ടാകണം ഈ യുവതിയുടെ ജീവൻ രക്ഷിക്കാൻ
കരുണയുണ്ടാകണം ഈ യുവതിയുടെ ജീവൻ രക്ഷിക്കാൻ
Sunday, July 24, 2016 12:33 PM IST
മുണ്ടക്കയം: വാഹനാപകടത്തിൽ ശരീരം തളർന്നുപോയ മുണ്ടക്കയം മുക്കുളം സ്വദേശി രാഖി അടിയന്തര ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു. മുൻപു ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് പഴുപ്പു ബാധിച്ചതോടെയാണ് വീണ്ടും അടിയന്തര ഓപ്പറേഷൻ നിർദേശിച്ചിരിക്കുന്നത്. വർഷങ്ങളോളം അബോധാവസ്‌ഥയിലായിരുന്ന രാഖിക്ക് അടുത്തയിടെയാണ് ബോധം വീണ്ടുകിട്ടിയത്. ഒരു കണ്ണിന് അപകടത്തിൽ കാഴ്ച നഷ്‌ടപ്പെട്ടു. ഭാഗികമായി ഓർമ വീണ്ടുകിട്ടിയിട്ടുണ്ട്.

ദിവസവും 700 രൂപയുടെ മരുന്നു വാങ്ങാനുള്ള വകയില്ലാതെ അമ്മ ഷീല നെട്ടോട്ടമോടുമ്പോഴാണ് ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയ വേണ്ടിവന്നിരിക്കുന്നത്. കടംവാങ്ങി യും കിടപ്പാടം വിറ്റും 14 ലക്ഷം രൂപ ഇതോടകം ചെലവു ചെയ്തുകഴിഞ്ഞു. ഇതിനൊപ്പം നാലു പേരുള്ള കുടുംബത്തിന്റെ ഭാരവും മുക്കുളത്ത് വാടകവീട്ടിൽ കഴിയുന്ന ഷീലയുടെ ചുമലിലാണ്. രാഖിയുടെ പരിചരണത്തിന് രാവും പകലും കൂടെ നിൽക്കേണ്ടതിനാൽ ഷീലയ്ക്ക് കൂലിവേലയ്ക്കു പോകാനും സാധിക്കുന്നില്ല. ഇരുപത്തിയൊന്നാം വയസിൽ ഭർത്താവ് ഉപേക്ഷിച്ച രാഖിക്ക് രണ്ടു വയസുള്ള മകളുണ്ട്. ആലപ്പുഴയിലെ ഒരു തുണിക്കടയിൽ ജോലിക്കു പോകുമ്പോഴായിരുന്നു വാഹനാപകടം. ഇടിച്ചുവീഴ്ത്തിയ ലോറി ഉടമയിൽ നിന്ന് നഷ്‌ടപരിഹാരമൊന്നും ലഭിച്ചില്ല. രാഖിയുടെ ജീവൻ രക്ഷിക്കാൻ ഉദാരമതികളുടെ സഹായം തേടുകയാണ് ഈ കുടുംബം. ഷീലയുടെ പേരിൽ എസ്.ബി.ടി മുണ്ടക്കയം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.


ഷീല സാലു

അക്കൗണ്ട് നമ്പർ: 67221354962
ഐ.എഫ്.എസ്.സി കോഡ്: എസ്ബിടി 0000133
ബ്രാഞ്ച്: മുണ്ടക്കയം
മൊബൈൽ നമ്പർ: 8547289226
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.