ചെറുകിട സ്വർണ വ്യാപാരികളെ തകർക്കാനുള്ള ശ്രമം ചെറുക്കുമെന്ന്
Sunday, July 24, 2016 12:24 PM IST
കോട്ടയം: ചെറുകിട സ്വർണ വ്യാപാരികളെ തകർക്കാനുള്ള കോർപ്പറേറ്റുകളുടെ ശ്രമത്തെ ചെറുക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. ചെറുകിട വ്യാപാരികളെ തകർക്കാനുള്ള കോർപ്പറേറ്റുകളെ പരോക്ഷമായി പോലും സർക്കാർ സഹായിക്കരുത്. ചെറുതും വലുതുമായ ശാലകളിലെല്ലാം ഒരേഗുണന്മേൻമയുള്ള സ്വർണം ലഭിക്കുന്ന സംസ്‌ഥാനമാണു കേരളം. നിലനില്പിനായി ക്ലേശിക്കുകയാണു കേരളത്തിലെ ചെറുകിട വ്യാപാരികൾ. റവന്യു ഇന്റലിജൻസ് പിടിച്ചെടുത്ത സ്വർണത്തെപ്പറ്റി അന്വേഷിച്ച് മറുപടി പറയണം. 50000 കോടി രൂപയ്ക്ക് താഴെയാണ് സംസ്‌ഥാനത്തെ സ്വർണമേഖലയിലെ വാർഷിക വിറ്റുവരവ്. അതിനു ആനുപാതികമായി നികുതി വരുമാനം സർക്കാരിനു ലഭിക്കുന്നുണ്ട്. നിലവിലുള്ള വ്യാപാരികൾ കോമ്പൗണ്ടിംഗ് നിരക്ക് സ്വീകരിക്കുമ്പോൾ 150ൽനിന്നും 120 ശതമാനമാക്കി കുറച്ചു കോമ്പൗണ്ടിംഗ് നിരക്കിൽ ഇളവു നല്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ പി.വി. തോമസ്, രാജൻ ജെ. തോപ്പിൽ, ബിജു സ്കറിയ, പി.ഡി. ജോർജ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.