ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുസ്‌ഥാനീയൻ: മുഖ്യമന്ത്രി
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുസ്‌ഥാനീയൻ: മുഖ്യമന്ത്രി
Sunday, July 24, 2016 12:24 PM IST
തിരുവനന്തപുരം: ഇരുട്ടിൽ നിന്നു സമൂഹത്തെയാകെ മനുഷ്യത്വത്തിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തിയ ഗുരുസ്‌ഥാനീയനാണു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നാഷണൽ കൗൺസിൽ ഫോർ കമ്യൂണൽ ഹാർമണി ഏർപ്പെടുത്തിയ മാനവ സൗഹാർദ പുരസ്കാരം മാർ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്തക്കു സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്നേഹത്തിെൻറയും കരുണയുടെയും മാർഗദർശനമാണു പതിറ്റാണ്ടുകളായി ഈ പുരോഹിതശ്രേഷ്ഠൻ നിർവഹിച്ചു പോരുന്നത്. മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് മനുഷ്യത്വം അടിസ്‌ഥാനമാക്കിയുള്ള കർമമാണെന്നും അദ്ദേഹം പറഞ്ഞു.


ശാന്തിഗിരി ആശ്രമം ഓർഗ നൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്‌ഞാനതപസ്വി അധ്യക്ഷത വഹിച്ചു. മാർത്തോമ സഭ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ, സിപിഐ ദേശീയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, എം.പി അബ്ദുൽ സമദ് സമദാനി, കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസൻ, ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ, ഏബ്രഹാം തോമസ്, സബീർ തിരുമല എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.