ബൈക്കിലെത്തിയ സംഘം പെട്രോൾ പമ്പിൽനിന്നു പണം കവർന്നു
Sunday, July 24, 2016 12:24 PM IST
വണ്ണപ്പുറം: പെട്രോൾ അടിക്കാനെന്ന വ്യാജേന ബൈക്കിൽ പമ്പിലെത്തിയ രണ്ടംഗ സംഘം ജീവനക്കാരന്റെ ബാഗുമായി കടന്നു കളഞ്ഞു. ബാഗിലുണ്ടായിരുന്ന 9200 രൂപ നഷ്‌ടപ്പെട്ടു. ഇന്നലെ പുലർച്ചെ വണ്ണപ്പുറം അമ്പലപ്പടിയിലുള്ള പമ്പിലായിരുന്നു സംഭവം. പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിൽ പെട്രോൾ അടിക്കുന്നതിനിടെ ജീവനക്കാരന്റെ ബാഗ് തട്ടിയെടുത്ത് സംഘം കടന്നു കളയുകയായിരുന്നു. പമ്പിലെ സിസിടിവി കാമറയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. കാളിയാർ പോലീസ് അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.