ചാറ്റിംഗിൽ തുടക്കമിട്ട് ബ്ലാക്മെയ്ലിംഗ്; കൗമാരക്കാരെ കുടുക്കാൻ റാക്കറ്റ് സജീവം
ചാറ്റിംഗിൽ തുടക്കമിട്ട് ബ്ലാക്മെയ്ലിംഗ്; കൗമാരക്കാരെ കുടുക്കാൻ റാക്കറ്റ് സജീവം
Saturday, July 23, 2016 1:41 PM IST
<ആ>ബാബു ചെറിയാൻ

കോഴിക്കോട്: വിദേശ വനിതകളെ ഉപയോഗിച്ച് അശ്ലീലചാറ്റിൽ കുടുക്കി ബ്ലാക്മെയ്ലിംഗിലൂടെ വിദ്യാർഥികളിൽനിന്നു പണം തട്ടുന്ന സെക്സ് റാക്കറ്റ് കേരളത്തിൽ സജീവമാകുന്നു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 80 കേസുകളിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പത്തോളം പേർക്കും, കൊച്ചിയിലെ പതിനഞ്ചോളം വിദ്യാർഥികൾക്കും പണം നഷ്‌ടപ്പെട്ടു. ഏതാണ്ടെല്ലാ ജില്ലകളിലുമുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

ബ്ലാക്മെയ്ലിംഗിനു വഴങ്ങി രക്ഷിതാക്കളുടെ പണവും ആഭരണ വും മോഷ്‌ടിച്ചു മാനസിക വിഭ്രാന്തിയിൽപ്പെട്ട നിരവധി വിദ്യാർഥികൾ ഇപ്പോൾ കൗൺസലിംഗിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാ നഹാനി ഭയന്ന് ആരും പോലീസിൽ പരാതിപ്പെടാത്തതു മുതലെടുത്ത് ഹൈദരാബാദ് കേന്ദ്രീകരിച്ച സെക്സ് റാക്കറ്റ് കൂടുതൽ പേരെ ഇരയാക്കിക്കൊണ്ടിരിക്കുന്നു.

സൈബർ കുറ്റാന്വേഷണ വിദഗ് ധ ധന്യ മേനോൻ നടത്തിയ അന്വേ ഷണത്തിലാണു സംസ്‌ഥാനത്ത് അടുത്ത കാലത്തായി നടന്ന എൺപ തിൽപരം ബ്ലാക്മെയ്ലിംഗ് തട്ടിപ്പു കളുടെ വിശദാംശം ലഭിച്ചത്. കൗമാ രക്കാരായ ആൺ കുട്ടികളെ യാണു സംഘം വലയിൽ വീഴ്ത്തുന്നത്.

ഫേസ്ബുക്കിലെ പ്രൊഫൈൽ ചിത്രം നോക്കിയാണു സംഘം ഇരകളെ കണ്ടെത്തുന്നതെന്നു ധന്യ മേനോൻ ‘ദീപികയോടു’ പറഞ്ഞു. ആഡംബര വീടുകളുടെയോ വില കൂടിയ കാറുകളുടെയോ പശ്ചാത്തലത്തിൽ പ്രൊഫൈൽ ചിത്രം പോ സ്റ്റ് ചെയ്തവരാണ് ഇതുവരെ കുടുങ്ങിയവരിൽ അധികവും. എസ്എസ്എൽസിയോ പ്ലസ്ടുവോ പാസാകുന്ന വിദ്യാർഥികളുടെ ഫേസ്ബുക്ക് പേജിൽ വിദേശ യുവതികളുടെ അക്കൗണ്ടിൽനിന്ന് അഭിനന്ദന സന്ദേശം അയയ്ക്കുന്നതാ ണ് തട്ടിപ്പിന്റെ തുടക്കം. തുടർന്നങ്ങോട്ട് ചാറ്റിംഗ് ആരംഭിക്കും.

കുടുംബപശ്ചാത്തലവും സാമ്പത്തിക സ്‌ഥിതിയുമെല്ലാം ചാറ്റിംഗി ലൂടെ കൈക്കലാക്കും. പിന്നീട് സെ ക്സ് വിഷയങ്ങളും നഗ്നചിത്ര ങ്ങളും കൈമാറും. യുവതികൾ തന്നെയാണ് ഇതിനു തുടക്കമിടുക. ചിത്രം അയച്ചു കഴിഞ്ഞാൽ ദിവസ ങ്ങൾക്കകം ഭീഷണി സന്ദേശമെത്തും. ആവശ്യപ്പെടുന്ന പണം പറയുന്ന അക്കൗണ്ടിൽ നിക്ഷേപിച്ചില്ലെങ്കിൽ മുൻപയച്ച സന്ദേശങ്ങളും നഗ്നചിത്രങ്ങളും സോഷ്യൽ മീ ഡിയയിൽ പരസ്യപ്പെടുത്തി രക്ഷിതാക്കളുടെ ഫേസ്ബുക്ക് പേജിൽ ടാഗ് ചെയ്യുമെന്നാവും ഭീഷണി.


ഗത്യന്തരമില്ലാതെ വിദ്യാർഥി കൾ സ്വന്തം വീടുകളിൽനിന്നു മോ ഷ്‌ടിക്കാൻ നിർബന്ധിതരാകും. റിപ്പോർട്ട് ചെയ്യപ്പെട്ട എൺ പതിലധി കം കേസുകളിലും ഒരേ രീതിയിലാണ് ബ്ലാക്മെയ്ലിംഗ് നടന്നതെന്ന് ധന്യ മേനോൻ പറഞ്ഞു.

മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ മലപ്പുറം ജില്ലയിലെ ഒരു വിദ്യാർഥി ചതിയിൽപ്പെട്ട് അടുത്തി ടെ വീട്ടിൽനിന്ന് ഒളിച്ചോടി. മംഗലാപുരത്തുനിന്നു വീണ്ടെടുത്ത കു ട്ടിയെ കൗൺസലിംഗിനു വിധേയമാക്കി. വീട്ടിൽനിന്നു ഇനി മോഷ്‌ടിക്കാൻ ഒന്നുമില്ലാത്തതിനാൽ ഭയ ന്നു നാടുവിട്ടതാണെന്നു കുട്ടി വെളിപ്പെടുത്തി. മാനഹാനി ഭയന്നു പോലീസിൽ പരാതിപ്പെടാൻ രക്ഷിതാക്കൾ തയാറായില്ല.

എറണാകുളത്തെ അധ്യാപക ന്റെ മകൻ പിതാവിന്റെ പേഴ്സിൽനിന്നു നിരന്തരം പണം മോഷ്ടിച്ചതിനു പുറമെ അമ്മയുടെ സ്വർണവളകളും കവർന്നു. വീട്ടുവേലക്കാരിയെയാണ് ആദ്യം സംശയിച്ചത്. ഒടുവിൽ, എൻജിനിയറിംഗ് വിദ്യാർഥിയായ ജ്യേഷ്ഠന്റെ ബൈക്ക് മോ ഷ്‌ടിച്ച് വിറ്റു. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി. പോ ലീസ് നടത്തിയ അന്വേഷണത്തി ലാണ് സംഭവം പുറത്തു വന്നത്.

എല്ലാ സംസ്‌ഥാനങ്ങളിലും ബ്ലാ ക്മെയ്ലിംഗ് തട്ടിപ്പു നടക്കുന്നു ണ്ടെങ്കിലും പൂനയിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016 ജനുവരിയിൽ രണ്ട് എൻജിനിയറിംഗ് വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെ സെക്സ് റാക്കറ്റിലെ മൂന്നു പേർ പിടിയിലായി.

പത്താം ക്ലാസ് മുതൽ ചെറിയ തുക ആവശ്യപ്പെട്ടിരുന്ന റാക്കറ്റ് ഒറ്റ യടിക്ക് 30,000 രൂപ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്കു കാരണമായത്. മറ്റൊരു വിദ്യാർഥിയുടെ ബൈ ക്ക് മോഷ്ടിച്ച് വിറ്റ കേസിൽ പിടിക്കപ്പെട്ടതിനെത്തുടർന്നായിരുന്നു ആത്മഹത്യ. കേസിൽ രണ്ട് ഹൈദരാബാദ് സ്വദേശികളെയും ഒരു റഷ്യൻ യുവതിയെയും പോലീസ് അറസ്റ്റ് ചെയ്യ്തു. വിദ്യാർഥികളുമായി ചാറ്റിംഗ് നടത്തുന്നതിനാണു റഷ്യൻ യുവതിയെ വലിയ ശമ്പളത്തിൽ ജോലിക്കു വച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.