വിജിലൻസ് പരിശോധന നടത്തി
Saturday, July 23, 2016 1:33 PM IST
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ കോട്ടയം ഡിവൈഎസ്പി ബിജു കെ. സ്റ്റീഫന്റെ വീട്ടിലും ഓഫീസിലും വിജിലൻസ് പരിശോധന നടത്തി. ആരക്കുന്നത്തെ വീട്ടിലും സമീപത്തെ തറവാട്ടുവീട്ടിലും കോട്ടയം ഡിവൈഎസ്പി ഓഫീസിലും താമസിക്കുന്ന പോലീസ് ക്ലബ്ബിലെ മുറിയിലുമാണു പരിശോധിച്ചത്.

ഇവിടെനിന്ന് ഏതാനും രേഖകൾ പരിശോധനയ്ക്കായി എടുത്തു. രേഖകൾ നാളെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്നു വിജിലൻസ് എസ്പി ശശിധരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.