സന്ധ്യക്കു ചികിത്സാ സഹായം നൽകുമെന്നു മുഖ്യമന്ത്രി
സന്ധ്യക്കു ചികിത്സാ സഹായം നൽകുമെന്നു മുഖ്യമന്ത്രി
Saturday, July 23, 2016 1:33 PM IST
കൊച്ചി: എറണാകുളം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ സന്ധ്യ പ്രമോദി(27)നു സർക്കാർ ചികിത്സാ സഹായം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള സന്ധ്യയുടെ ബന്ധുക്കളെ സന്ദർശിച്ചാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സന്ധ്യയുടെ ഭർത്താവ് തൃശൂർ പട്ടിക്കാട് സ്വദേശി പുളിയത്ത് വീ ട്ടിൽ പി.എം. പ്രമോദിനോടും കുടുംബാംഗങ്ങളോടും മുഖ്യമന്ത്രി വി ശേഷങ്ങൾ ചോദിച്ചറിഞ്ഞു. എട്ടു മാസം പ്രായമായ മകൻ ഗൗതമും പ്രമോദിനൊപ്പമുണ്ടായിരുന്നു. സന്ധ്യയുടെ ഹൃദയംമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞു മൂന്ന രയ്ക്ക് ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. വർഗീസ് പാലാട്ടി, ഫാ. ആന്റോ ചാലിശേരി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ചികിത്സ സം ബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി ആശുപത്രി അധികൃതരുമായി ചർച്ചചെയ്തു. ഹൈബി ഈഡൻ എംഎൽഎ, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം, സിപിഎം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.


കാർഡിയോ മയോപ്പതിയെന്ന അപൂർവരോഗം ബാധിച്ച സന്ധ്യ യുടെ ശരീരത്തിൽ തിരുവനന്തപുരം മുക്കോലയിൽ വാഹനാപകടത്തിൽ മരിച്ച പത്താം ക്ലാസ് വിദ്യാർഥി വിശാലിന്റെ(15) ഹൃദയമാണു കഴിഞ്ഞ ചൊവ്വാഴ്ച വച്ചുപിടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നു നാവികസേനയുടെ വിമാനത്തിലാണു തിരുവനന്തപുരത്തുനിന്നു ഹൃദയം കൊച്ചിയിലെത്തിച്ചത്.

സന്ധ്യയുടെ ശരീരത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ തീവ്രപരിചര ണ വിഭാഗത്തിലുള്ള സന്ധ്യയെ നാളെ മുറിയിലേക്കു മാറ്റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.