കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം *80 കി.മീ. വിജയകരം
കൊച്ചി മെട്രോ: പരീക്ഷണ ഓട്ടം *80 കി.മീ. വിജയകരം
Saturday, July 23, 2016 1:33 PM IST
കൊച്ചി: കൊച്ചി മെട്രോ പാതയിൽ ട്രെയിൻ പരമാവധി വേഗത്തിൽ ഇന്നലെ പരീക്ഷണ ഓട്ടം നടത്തി. മുട്ടം യാർഡ് മുതൽ കളമശേരി സ്റ്റേഷൻ വരെയുള്ള പാതയിലാണു കൊച്ചി മെട്രോയുടെ പരമാവധി വേഗമായ മണിക്കൂറിൽ 80 കിലോമീറ്ററിൽ മെട്രോ ട്രെയിൻ ഓടിയത്. ഇതുവരെ 35 കിലോമീറ്റർ വേഗത്തിൽ മാത്രമാണു പരീക്ഷണ ഓട്ടം നടത്തിയിട്ടുള്ളത്. രണ്ടാംഘട്ട സ്പീഡ് ട്രയലാണ് ഇന്നലെ നടന്നതെന്നു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്(കെഎംആർഎൽ) അധികൃതർ അറിയിച്ചു.

ഇന്നലെ കളമശേരിക്കും മുട്ട ത്തിനുമിടയിൽ ഇരുദിശകളി ലേക്കും 80 കിലോമീറ്റർ വേഗത്തിൽ പലവട്ടം ട്രെയിൻ ഓടിച്ചു നോക്കിയതായി ഡിഎംആർസി അധികൃതർ പറഞ്ഞു. പരമാവധി വേ ഗത്തിൽ ഓടിച്ച സമയത്തു സാങ്കേതിക സംവിധാനങ്ങളും സിഗ്നലിംഗ് അടക്കമുള്ള കാര്യങ്ങളും കൃത്യ മായി പ്രവർത്തിച്ചെന്നും അവർ കൂട്ടിച്ചേർത്തു. യാത്രയ്ക്കിടെ കുലു ക്കമോ ഉല ച്ചിലോ അനുഭവപ്പെട്ടില്ല.

മുട്ടത്തുനിന്ന് എറണാകുളം ദിശയിൽ മെട്രോ പാതയായ വയഡക്ടിന്റെ ഇടതുവശത്തെ ട്രാക്കിലൂടെയായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. അപ്ലൈൻ എന്നറിയപ്പെടുന്ന ഈ ട്രാക്കിലൂടെ തന്നെയായിരുന്നു ഇരുവശത്തേക്കും ട്രെയിൻ ഓടിയത്. ആദ്യം കുറഞ്ഞ വേഗത്തിൽ ഓട്ടം തുടങ്ങി പരമാവധി വേഗത്തിലേക്ക് എത്തുകയായിരുന്നു. ഡൗൺ ലൈൻ എന്നറിയപ്പെടുന്ന മറ്റൊരു ട്രാക്ക് തയാറായിട്ടു ണ്ടെങ്കിലും ആ ട്രാക്കിലൂടെ ഇതുവരെ പരീക്ഷണ ഓട്ടം നടത്തിയിട്ടില്ല.


ഇരുപതു ദിവസം തുടർച്ചയായി അപ്ലൈനിലൂടെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമേ ഡൗൺ ലൈനിലൂടെയുള്ള പരീക്ഷണ ഓട്ടം നടത്തുകയുള്ളുവെന്നും ഡിഎംആർസി അധികൃതർ വ്യക്‌തമാക്കി. ഇന്നും നാളെയും തുടർച്ചയായി പരീക്ഷണ ഓട്ടം നടത്തും. തുടർന്ന് ഓഗസ്റ്റ് 12 വരെ നിശ്ചിത സമയങ്ങളിൽ പരീക്ഷണ ഓട്ടം ഉണ്ടാകും.

കഴിഞ്ഞ മാർച്ചിലാണ് ഇതിനു മുമ്പ് പരീക്ഷണ ഓട്ടം നടത്തിയത്. അഞ്ചു മുതൽ എട്ടു കിലോമീറ്റർ വരെ വേഗത്തിലാണ് ആദ്യം ഓടിച്ചു നോക്കിയത്. പിന്നീടു പടിപടിയായി വേഗം കൂട്ടി 30 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിൻ ഓടിച്ചു നോക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.