ഫാ. ഉഴുന്നാലിലിന്റെ മോചന നടപടികൾ ദ്രുതഗതിയിലാക്കണം
ഫാ. ഉഴുന്നാലിലിന്റെ മോചന നടപടികൾ  ദ്രുതഗതിയിലാക്കണം
Saturday, July 23, 2016 1:25 PM IST
കോട്ടയം: യമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ചു വിദേശമന്ത്രാലയം മോചന നടപടികൾ ദ്രുതഗതിയിലാക്കണമെന്നും അതിന് സംസ്‌ഥാന സർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നും കത്തോലിക്കാ കോൺഗ്രസ് സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു.

27–ന് ഉച്ചകഴിഞ്ഞ് രണ്ടിനു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കേന്ദ്രവർക്കിംഗ് കമ്മിറ്റി നടത്തും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കും. പ്രസിഡന്റ് വി.വി. അഗസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.