ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാരുകൾ ഇടപെടണം: ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ
ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനു സർക്കാരുകൾ ഇടപെടണം: ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ
Saturday, July 23, 2016 1:19 PM IST
ചങ്ങനാശേരി: യെമനിൽ ഭീകരരുടെ തടവിൽ കഴിയുന്ന ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിന് കേന്ദ്ര, സംസ്‌ഥാന സർക്കാരുകൾ ഇടപെടണമെന്ന് അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. 14–ാമത് പാസ്റ്ററൽ കൗൺസിലിന്റെ ഉദ്ഘാടനം മാർത്താണ്ഡം ബിഷപ് വിൻസന്റ് മാർ പൗലോസ് ഉദ്ഘാടനം നിർവഹിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

വിവിധ ഫൊറോനകളിൽ നിന്നുള്ള 200 പ്രതിനിധികൾ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായി സത്യപ്രതിജ്‌ഞ ചെയ്തു. എസ്ബി കോളജ് മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. സോണി കണ്ടങ്കരിയെ (ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളി ഇടവക) പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയായും ജോസ് മാത്യു ആനിത്തോട്ടത്തിലിനെ(കൊല്ലം മീൻകുളം ഇടവക) ജോയിന്റ് സെക്രട്ടറിയായും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിയമിച്ചു.


വികാരി ജനറാൾമാരായ മോൺ. ജോസഫ് മുണ്ടകത്തിൽ, മോൺ. മാണി പുതിയിടം, റവ.ഡോ. വർഗീസ് താനമാവുങ്കൽ, ഡോ. സോണി കണ്ടങ്കരി എന്നിവർ പ്രസംഗിച്ചു. വികാരി ജനറാൾ മോൺ. ജയിംസ് പാലയ്ക്കൽ, മോൺ. മാത്യു വെള്ളാനിക്കൽ, അഡ്വ. ജോജി ചിറയിൽ, ഫാ. എബി ചങ്ങങ്കരി, ജോബ് മാത്യു ആനിത്തോട്ടത്തിൽ, ജോസഫ് മറ്റപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.