ഐഎസ് റിക്രൂട്ട്മെന്റ്: മുംബൈയിൽനിന്ന് ഒരാൾ പിടിയിൽ
Saturday, July 23, 2016 1:19 PM IST
കൊച്ചി: ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ സുപ്രധാന പങ്കുണ്ടെന്നു കരുതുന്ന മുംബൈ നിവാസി പിടിയിലായി. മുംബൈയിലെ താനെയ്ക്കു സമീപമുള്ള കല്യാണിലെ വസതിയിൽനിന്നു റിസ്വാൻ ഖാനെയാണു കേരള പോലീസും മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കേരളത്തിലെത്തിച്ചു കൂടുതൽ ചോദ്യംചെയ്യൽ നടത്തും. കേരളത്തിൽ സമീപകാലത്തുണ്ടായ ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ ഇയാൾക്കു നിർണായക പങ്കുണ്ടെന്നാണു കരുതുന്നത്.


അതേസമയം, തമ്മനം സ്വദേശിനി മെറിൻ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലുള്ള മതപണ്ഡിതൻ ആർഷി ഖുറേഷിയെ കൊച്ചിയിലെത്തിക്കാനുള്ള നീക്കവും തുടരുകയാണ്. ഖുറേഷിയെ കേരളത്തിലേക്കു കൊണ്ടുവരുന്നതിനുള്ള ട്രാൻസിറ്റ് റിമാൻഡ് നവി മുംബൈ കോടതി അനുവദിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.