ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് സസ്പെൻഷൻ
Saturday, July 23, 2016 1:10 PM IST
തിരുവനന്തപുരം: ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എസ്.സുരേഷ് കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

2014ൽ കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരായിരിക്കെ ഓഫീസിലെ വനിതാ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കഴമ്പുളളതായി നേരത്തെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. ഇതു സംബന്ധിച്ചു ജീവനക്കാർ മുഖ്യമന്ത്രിക്കും വ്യവസായ കായിക വകുപ്പ് മന്ത്രിക്കും സമർപ്പിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.