ഓരോ വീട്ടിലും അടുക്കളത്തോട്ടം
ഓരോ വീട്ടിലും അടുക്കളത്തോട്ടം
Saturday, July 23, 2016 1:10 PM IST
<ആ>വി.ഒ. ഔതക്കുട്ടി

വീട്ടാവശ്യത്തിനായി വീട്ടുവളപ്പിൽ കുടുംബാംഗങ്ങൾചേർന്ന് പച്ചക്കറി ഉത്പാദിപ്പിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. മുൻതലമുറയുടെ ആരോഗ്യത്തിന്റെയും ദീർഘായുസിന്റെയും രഹസ്യമതായിരുന്നു. കാലംമാറിയതോടെ കീട രോഗബാധയിൽ നിന്നും ചെടികളെ രക്ഷിക്കാൻ അമിത കീടനാശിനി പ്രയോഗം തുടങ്ങി.

മനുഷ്യന്റെ കണ്ണ്, ഹൃദയം, ശ്വാസകോശം, വൃക്ക, കരൾ, ഞരമ്പുകൾ, ത്വക്ക് എന്നിവയെയെല്ലാം രോഗാതുരമാക്കാൻ പോന്നവയാണ് പച്ചക്കറികളിൽ തളിക്കുന്ന വിഷം. ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷപദാർഥങ്ങൾ ജനിതക പരിണാമത്തിനു തന്നെ വഴിവച്ചേക്കാമെന്ന അഭിപ്രായവും ഒട്ടും പ്രാധാന്യം കുറച്ചു കാണേണ്ടതില്ല. വയറ്, മലാശയം, തൈറോയ്ഡ് തുടങ്ങിയ സ്‌ഥലങ്ങളിലെ കാൻസർ ബാധയ്ക്ക് പ്രധാനകാരണം പച്ചക്കറികളിൽ ഉപയോഗിക്കുന്ന വിഷപദാർഥങ്ങളാണ്. ആരോഗ്യവും പണലാഭവും ഒന്നിച്ചു തരുന്ന ഏകമാർഗമാണ് വീട്ടുവളപ്പിലെ അടുക്കളത്തോട്ടം.

<ആ>അടുക്കളത്തോട്ടത്തിലെ വിഭവങ്ങൾ

കറിവേപ്പ്്: തിരുനൽവേലി ജില്ലയിലെ ഏക്കറുകണക്കിന് കറിവേപ്പിലത്തോട്ടങ്ങളിൽ നിന്നും ഇവിടെയെത്തുന്ന കറിവേപ്പില കൊടിയ വിഷം ചേർത്തതാണ്. ഇവ കണ്ണിനു കാഴ്ചക്കുറവുണ്ടാക്കുന്നു. നമ്മുടെ അടുക്കളത്തോട്ടത്തിൽ ഉണ്ടായിരിക്കേണ്ട ഒരു പ്രധാന വിഭവമാണ് കറിവേപ്പില.

മുരിങ്ങ: മുരിങ്ങയുടെ ഇലയും കായും ഔഷധഗുണമുള്ളതാണ്. പ്രതിദിനം ഒരു മനുഷ്യൻ 120 ഗ്രാം ഇലക്കറികൾ ഭക്ഷിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ശിപാർശ ചെയ്യുന്നു. മുരിങ്ങയില കാഴ്ചശക്‌തി വർധിപ്പിക്കും. തിമിരത്തെ തടയും. മുരിങ്ങയില ഉപ്പുചേർത്തു വേവിച്ച് നെയ്യിൽ വരട്ടിക്കൊടുത്താൽ മുലപ്പാൽ ധാരാളമായി ഉണ്ടാകും. വിറ്റാമിൻ– സി, വിറ്റാമിൻ എ, കാത്സ്യം എന്നിവയാൽ സമ്പന്നമാണ്. ഒരു മുരിങ്ങക്കമ്പ് നട്ടുവളർത്തിയാൽ ഇലയും പൂവും കായും ഭക്ഷിക്കാം.

കോവൽ: ഔഷധഗുണമുള്ള പച്ചക്കറി. അന്നജം, ജീവകം, മാംസ്യം, ഇരുമ്പ്് എന്നിവയാൽ സമൃദ്ധം. പ്രമേഹരോഗികൾ രാവിലെ വെറുംവയറ്റിൽ അഞ്ചുകോവയ്ക്കാ തിന്നാൽ പ്രമേഹം ശമിക്കും.

മുളക്: അടുക്കളത്തോട്ടത്തിലെ ഒഴിച്ചുകൂടാനാവാത്ത ഇനം. കാന്താരി, നീല, വെള്ള, പച്ച എന്നീയിനങ്ങൾക്ക് കീടബാധയില്ല.

വഴുതിന: അരി പാകി പറിച്ചു നടണം. പോഷക സമൃദ്ധം.

പയർ: കനകമണി, ശാരിക എന്നിവ നമ്മുടെ മണ്ണിനു യോജിച്ച ഇനങ്ങളാണ്.

വെണ്ട: ശരീരത്തിനാവശ്യമായ ലവണങ്ങൾ, ജീവകങ്ങൾ, അയഡിൻ, കാത്സ്യം എന്നിവയടങ്ങിയിരിക്കുന്നു. സൽകീർത്തി മികച്ചയിനം.

പാവൽ: പ്രിയ, പ്രീയങ്ക എന്നിവ നമ്മുടെ മണ്ണിൽ നന്നായി വളരും.

ചീര: ചീര പോഷക സമൃദ്ധം. വേനൽക്കാല പച്ചക്കറിയിനം.

കുറ്റിവെള്ളരി: ഇളംപ്രായത്തിൽ പറിച്ച് തോരൻ വയ്ക്കണം. കീടബാധയില്ല.

പപ്പായ: പച്ചക്കറിയായും പഴവർഗമായും ഉപയോഗിക്കാം. പച്ചക്കപ്പളങ്ങയുടെ കറ കോഴിക്കുഞ്ഞുങ്ങൾക്ക് ഉത്തമമാണ്.

ഇഞ്ചി: 15 ഗ്രാം തൂക്കമുള്ളതും ഒരു മുളയെങ്കിലും ഉള്ളതുമായ കഷണങ്ങളാക്കി വേനൽമഴ ലഭിച്ചതിനു ശേഷം കൃഷി ചെയ്യുക.



<ആ>കൃഷി രീതികൾ

സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്‌ഥലമാണ് തെരഞ്ഞെടുക്കേണ്ടത്്. മണ്ണിൽ നേരിട്ടും പ്ലാസ്റ്റിക്ക് ചാക്കുകളിലും ചെടിച്ചട്ടികളിലും, ഗ്രോബാഗുകളിലും കൃഷി ചെയ്യാം. അയവുള്ള മേൽമണ്ണും ജൈവവളവും അടിസ്‌ഥാന വളമായി നൽകണം. പഴകിപ്പൊടിഞ്ഞ ചാണകപ്പൊടി, ആട്ടിൻകാഷ്‌ടം, മണ്ണിരകമ്പോസ്റ്റ് എന്നിവ മികച്ച ജൈവവളങ്ങളാണ്.

<ആ>മേൽവളപ്രയോഗം

10 ലിറ്റർ വെള്ളത്തിൽ 500 ഗ്രാം കടലപ്പിണ്ണാക്കും ഒരുപിടിച്ചാരവും കൂടി കലക്കി ഒരാഴ്ച വച്ചതിനു ശേഷം അതിന്റെ തെളിനീർ നാലിരട്ടി വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.

വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം എന്നിവ 100 ഗ്രാം വീതവും എല്ലുപൊടി 200 ഗ്രാമും 10 ലിറ്റർ വെള്ളത്തിൽ കലക്കി അഞ്ചു ദിവസം വയ്ക്കുക. തെളിനീർ അഞ്ചിരട്ടി വെള്ളം ചേർത്ത് ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. തെളിനീരിനൊപ്പം ഒരു പിടി ചാരവും ചേക്കുക.


<ആ>സസ്യ സംരക്ഷണം പയർ– ചാഴി

പയറിലെ ചാഴിക്ക് കാന്താരി മുളക് 100 ഗ്രാം, വെളുത്തുള്ളി 50 ഗ്രാം എന്നിവ ഇടിച്ചുപിഴിഞ്ഞ നീര് 10 ലിറ്റർ വെള്ളം ചേർത്തു തളിക്കുക.

<ആ>മണ്ഡരി

മണ്ഡരി ബാധിച്ച ഇലകൾ നരച്ചു കാണപ്പെടുന്നു. വേപ്പെണ്ണ എമൽഷൻ ഇതിനെതിരേ ഉപയോഗിക്കാം. 60 ഗ്രാം ബാർസോപ്പ്, അരലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി, ഒരു ലിറ്റർ വേപ്പെണ്ണയിൽ ചേർത്തിളക്കുക. ഇത് 10 ഇരട്ടി വെള്ളം ചേർത്തു നന്നായി തളിക്കുക.

<ആ>വെണ്ട– ഇലചുരുട്ടിപ്പുഴു

വെണ്ടയിലും മറ്റും കാണുന്ന ഇലചുരുട്ടിപ്പുഴു ചുരുട്ടിയ ഇലച്ചുരുളുകൾ അടർത്തിമാറ്റി നശിപ്പിച്ച് കീട നീയന്ത്രണം ഫലപ്രദമാക്കാം.

<ആ>വെള്ളീച്ച, മൂഞ്ഞ

പയർ, പാവൽ, പടവലം എന്നിവയിലെ വെള്ളീച്ച, മുഞ്ഞ ഇവയെ മാറ്റുവാൻ കായവും വെളുത്തുള്ളിയും തുല്യ അളവിൽ എടുക്കുക. വെളുത്തുള്ളി അരച്ച നീര് കായവുമായി യോജിപ്പിച്ച് നാലിരട്ടി വെള്ളം ചേർത്തു തളിക്കുക.

<ആ>നീരൂറ്റുന്ന കീടങ്ങൾക്ക് വേപ്പെണ്ണ– വെളുത്തുള്ളി മിശ്രിതം

അരലിറ്റർ വെള്ളത്തിൽ അഞ്ചു ഗ്രാം ബാർസോപ്പ് ലയിപ്പിക്കുക. ഇതിൽ 20 ഗ്രാം തൊലികളഞ്ഞ വെളുത്തുള്ളി അരച്ച് നീരെടുത്തു ചേർക്കുക. 20 മില്ലി വേപ്പെണ്ണയും കൂടി ഇതിൽച്ചേർത്ത് നന്നായി യോജിപ്പിച്ച് വെകിട്ട് തളിക്കുക.


<ആ>കൈപ്പാട്– പൊക്കാളി നിലങ്ങളിൽ സംയോജിത മത്സ്യ– നെൽകൃഷി പദ്ധതി

<ആ>സി.എസ്. അനിത

കേരള സർക്കാർ ഫിഷറീസ് വകുപ്പ് ഏജൻസിയായ ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) മുഖേന സംയോജിത മത്സ്യ– നെൽക്കൃഷി പദ്ധതി നടപ്പാ ക്കുന്നു. ആഗോളതാപനം കാലാവസ്‌ഥാവ്യതിയാനത്തിന് കാരണമാകുന്നു. സമുദ്രജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി പൊക്കാളി, കൈപ്പാട് നിലങ്ങളിൽ അടിസ്‌ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ നടത്തും. വേലിയേറ്റ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന വിധം ബണ്ടുകളെ സംരക്ഷിക്കുന്നതിന് കണ്ടൽ വർഗങ്ങൾ വച്ചുപിടിപ്പിക്കും. നിലങ്ങൾ സംരക്ഷിച്ച് നെൽകൃഷി – ചെമ്മീൻകൃഷി എന്നിവ ഇടവിട്ട് തുടർച്ചയായി ചെയ്യാനുദ്ദേശിക്കു ന്നതാണ് പദ്ധതി. ഉത്പാദനവും തൊഴിൽ സാധ്യതയും വരുമാനവും വർധിപ്പിക്കുന്നതിന് പദ്ധതി ലക്ഷ്യമിടുന്നു. ഈ പദ്ധതി നിശ്ചിത നിരക്കിൽ മേൽ പ്രവർത്തനങ്ങൾക്ക് 80 ശതമാനം വരെ ധനസഹായം നൽകുന്നു.
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ24ുീസമഹശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
പദ്ധതിയുടെ അടങ്കൽ തുക 25 കോടി രൂപയാണ്. കണ്ണൂർ ജില്ലയിലെ കൈപ്പാട് നിലങ്ങളിൽ 300 ഹെക്ടർ പ്രദേശത്തും, എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആകെ 300 ഹെക്ടർ പൊക്കാളി നിലങ്ങളിലും പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. പദ്ധതിയനുസരിച്ച് അടിസ്‌ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ നടത്തുകയും, പുതുതായി നിർമിക്കുന്ന പാടങ്ങളുടെ ബണ്ടുസംരക്ഷണത്തിനും പാരിസ്‌ഥിതിക സന്തുലനത്തിനും സഹായകമായ കണ്ടൽ ഇനങ്ങൾ ഫാമുകളുടെ പുറംബണ്ടുകളിൽ നട്ടുപിടിപ്പിക്കുന്നതിനും സന്നദ്ധരായ കർഷകർക്കു മാത്രമേ നെൽകൃഷിക്കും – ചെമ്മീൻകൃഷിക്കും ധനസഹായം ലഭിക്കൂ.

കർഷകർ, കർഷക തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങിയ അഞ്ചുപേരിൽ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകൾക്കോ, സ്വയം സഹായസംഘങ്ങൾക്കോ, ആക്റ്റിവിറ്റി ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ചു ഹെക്ടറിൽ കുറയാത്ത കൃഷിസ്‌ഥലം സ്വന്തമായോ പാട്ടവ്യവസ്‌ഥയിലോ കണ്ടെത്തണം. പാട്ടവ്യവസ്‌ഥയിൽ അഞ്ചു വർഷമെങ്കിലും കൃഷി സ്‌ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകൾക്ക് ഉണ്ടായിരിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:റീജിയണൽ എക്സിക്യൂട്ടീവ്,ഡാക്ക് എറണാകുളം
ഫോൺ: 0484 2805479
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.