പുതിയ കോഴ്സ് ഇല്ലെന്ന നിലപാടു പുനഃപരിശോധിക്കണം: മാർ താഴത്ത്
Saturday, July 23, 2016 1:05 PM IST
തൃശൂർ: സംസ്‌ഥാനത്ത് എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സ് അനുവദിക്കില്ലെന്ന സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നു കാത്തലിക് ഹയർ എഡ്യുക്കേഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിനു തടസം നിൽക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രത്യാശ പ്രകടിപ്പിച്ചു.

പുതിയ കോളജുകളും കോഴ്സുകളും തുടങ്ങാൻ കഴിഞ്ഞ വർഷം കെട്ടിട സമുച്ചയങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കി ഫീസ് അടച്ചു സർവകലാശാലകളിൽ അപേക്ഷ നൽകിയിരുന്നു. പുതിയ കോളജിനും കോഴ്സുകൾക്കുമായി സർവകലാശാലകൾ പരിശോധന പൂർത്തിയാക്കി സർക്കാരിനു ശിപാർശ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ അനുമതി പ്രതീക്ഷിച്ചിരിക്കേ, അനുമതി നൽകില്ലെന്ന പ്രഖ്യാപനംമൂലം വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ആശങ്കാകുലരാണ്.


കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ പരിധിയിൽ വരുന്ന സ്‌ഥാപനങ്ങളുടെ കൗൺസിൽ യോഗത്തിൽ സെക്രട്ടറി സിസ്റ്റർ ഡോ.മരിയറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.