ടൈറ്റാനിയത്തിൽ തെളിവുകൾ
ടൈറ്റാനിയത്തിൽ തെളിവുകൾ
Friday, July 22, 2016 1:37 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സ് ലിമിറ്റഡിൽ 85 കോടിയുടെ മാലിന്യസംസ്കരണ പ്ലാന്റ് ഇറക്കുമതി ചെയ്ത തുമായി ബന്ധപ്പെട്ടുള്ള ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിൽ വേളിയിലെ കമ്പനിയിൽ പരിശോധന നടത്തി. ഉപകരണങ്ങളുടെ ഇറക്കുമതിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചതായി ജേക്കബ് തോമസ് പറഞ്ഞു. പത്തു കോടി രൂപ വിലവരുന്ന ഉപകരണങ്ങൾ 70 കോടി രൂപ മുടക്കി വാങ്ങിയതുമായി ബന്ധപ്പെട്ട ചില രേഖകൾ ലഭിച്ചിട്ടുണ്ട്.

കമ്പനി ഉപയോഗിക്കുന്ന ഇൽമനൈറ്റിന്റെ ഇറക്കുമതിക്കു ചില കമ്പനികൾക്കു മാത്രം കരാർ നൽകുന്നതായും ഇതിനു പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരുള്ളതായും സൂചന ലഭിച്ചു. 1997 മുതലുള്ള ഇടപാടുകൾ അന്വേഷിക്കും. ടൈറ്റാനിയം കേസുമായി ബന്ധപ്പെട്ടു മറ്റ് അഞ്ചു പൊതുമേഖലാ സ്‌ഥാപനങ്ങൾകൂടി നിരീക്ഷണത്തിലാണ്. 2005ൽ ഇറക്കുമതി ചെയ്ത മാലിന്യ പ്ലാന്റ് അടക്കമുള്ള തുരുമ്പിച്ചു കിടന്ന ഉപകരണങ്ങളും ജേക്കബ് തോമസ് സന്ദർശിച്ചു. 2011ൽ ഇറക്കുമതി ചെയ്ത മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ പൊട്ടിക്കാതെ സൂക്ഷിക്കുന്നതായും കണ്ടെത്തി.


ട്രാവൻകൂർ ടൈറ്റാനിയം ക്രമക്കേടുമായി ബന്ധപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരേ ആരോപണം ഉയർന്നിരുന്നു. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.കെ. രാമചന്ദ്രൻ നായർ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.