മുഖ്യമന്ത്രി ഇന്നു യോഗം വിളിച്ചു
മുഖ്യമന്ത്രി ഇന്നു യോഗം വിളിച്ചു
Friday, July 22, 2016 1:23 PM IST
തിരുവനന്തപുരം: കൊച്ചിയിൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നത്തിനു പരിഹാരം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അനുരഞ്ജന യോഗം വിളിച്ചു.

എറണാകുളം ഗസ്റ്റ് ഹൗസിൽ ഉച്ചയ്ക്ക് 12 നാണ് യോഗം. കേരള ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ, എറണാകുളം പ്രസ് ക്ലബ് പ്രതിനിധികൾ എന്നിവരെയാണു യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.