ഇടമലക്കുടിക്കു കൈത്താങ്ങായി എൻഎസ്എസ് പ്രവർത്തകർ
ഇടമലക്കുടിക്കു  കൈത്താങ്ങായി എൻഎസ്എസ് പ്രവർത്തകർ
Friday, July 22, 2016 1:23 PM IST
പാലാ: ഇടമലക്കുടിയിൽ ദുരിതം അനുഭവിക്കുന്ന ആദിവാസികളെ സഹായിക്കാൻ പാലാ സെന്റ് തോമസ് കോളജിലെ എൻഎസ്എസ് വോളണ്ടിയർമാർ ഒത്തുചേർന്നു. പട്ടിണികിടക്കുന്ന ആദിവാസികൾക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കൈമാറുന്നതിനു പണം സമാഹരിക്കുകയായിരുന്നു ലക്ഷ്യം. ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തിയ ധനസമാഹരണത്തിൽ ഒമ്പതിനായിരത്തിലധികം രൂപ സമാഹരിച്ചു. പ്രിൻസിപ്പൽ ഡോ. സണ്ണി ജോസഫ് പഞ്ഞിക്കുന്നേൽ, പ്രഫ. പ്രിൻസ്മോൻ ജോസ്, പ്രഫ. അമൽ ജോസ് ബേബി, വോളണ്ടിയർമാരായ അജിത് ജോൺ, വിശാഖ് സാബു, ഡിബിൻ വി. ആലങ്കര, എമിൽ സെന്നി, അജിത് സെബാസ്റ്റ്യൻ, അർജുൻ അനിൽ, ജെഫിൻ ജോണി, അജയ്, ജിനു ജോസഫ്, ഹർഷ്, ജോഫിൻ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.