അഭിഭാഷകർ പത്രം കത്തിച്ചു
Friday, July 22, 2016 1:14 PM IST
തൃശൂർ: തൃശൂരിലും മാധ്യമപ്രവർത്തകർക്കെതിരേ പത്രങ്ങൾ കത്തിച്ച് അഭിഭാഷകരുടെ പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെയാണ് അയ്യന്തോൾ കളക്ടറേറ്റിനു മുന്നിൽ പ്രകടനമായെത്തിയ അഭിഭാഷകർ പത്രം കത്തിച്ചത്.

ബാർ അസോസിയേഷന്റെ നേതൃത്വത്തിലുള്ള പ്രകടനത്തിൽ നാല്പതോളം അഭിഭാഷകരാണു പങ്കെടുത്തത്. ഈ സമയം ദൃശ്യമാധ്യമ പ്രവർത്തകരടക്കമുള്ളവർ കളക്ടറേറ്റ് പരിസരത്ത് ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.