ജെയിൻ ഇനിയും ജീവിക്കും, അഞ്ചുപേരിലൂടെ
ജെയിൻ ഇനിയും ജീവിക്കും, അഞ്ചുപേരിലൂടെ
Friday, July 22, 2016 1:00 PM IST
<ആ>സ്വന്തം ലേഖകൻ

ചാലക്കുടി: ജെയിൻ കെ. ജോസ് ഇനിയും ജീവിക്കും, അഞ്ചുപേരിലൂടെ. മസ്തിഷ്ക മരണം സംഭവിച്ച പതിനാറുകാരന്റെ അവയവങ്ങൾ സ്വീകരിച്ചാണു മറ്റ് അഞ്ചുപേർ ജെയിനിന്റെ ഓർമയിൽ ജീവിക്കുക.

തലച്ചോറിലെ രക്‌തസ്രാവത്തെതുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അഷ്‌ടമിച്ചിറ കോൾക്കുന്ന് കാച്ചപ്പിള്ളി ജോസിന്റെ മകൻ ജെയിൻ കെ. ജോസാണ് അവയവദാനത്തിലൂടെ അവിസ്മരണീയനായത്. ജെയിനിന്റെ രണ്ടു കണ്ണുകൾ അങ്കമാലി എൽഎഫ് ആശുപത്രിയിലേക്കും വൃക്കകളിലൊന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മറ്റൊന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിലേക്കും കൊണ്ടുപോയി. കരളും ലേക്ഷോർ ആശുപത്രിയിലേക്കുതന്നെയാണു കൊണ്ടുപോയത്.

ഇന്നലെ രാവിലെ മസ്തിഷ്ക മരണം സംഭവിച്ചതായി ഔദ്യോഗികമായി സ്‌ഥിരീകരിച്ചശേഷമാണ് ജെയിനിന്റെ അവയവങ്ങ ൾ ഡോക്ടർമാരെത്തി ശസ്ത്രക്രിയ നടത്തി പുറത്തെടുത്തത്. എറണാകു ളം ലേക്ഷോർ ആശുപത്രിയിലേ ക്കു പ്രത്യേകം സജ്‌ജീകരിച്ച ആം ബുലൻസിലാണ് അവയവങ്ങൾ കൊണ്ടുപോയത്. പോലീസ് പൈല റ്റ് വാഹനവും ഉണ്ടായിരുന്നു.


ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടന്റെ നേതൃത്വത്തിൽ അവയവദാനം നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ നേരത്തെ നടത്തിയിരുന്നു.

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥിയായ ജെയിൻ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റും കൂടിയായിരുന്നു. മലബാർ മിഷണറി ബ്രദേഴ്സിന്റെ സെന്റ് തോമസ് പ്രോവിൻസിനു കീഴിൽ കുട്ടികൾക്കായി പ്രവർത്തിക്കുന്ന കുറ്റിക്കാട് കരുണാലയത്തിലാണു ജെയിൻ താമസിച്ചിരുന്നത്.

തലകറക്കമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണു തലച്ചോറിൽ രക്‌തസ്രാവം കണ്ടെത്തിയത്. സെന്റ് ജെയിംസ് ആശുപത്രിയിലെ ഡോ. മനോജിന്റെ നേതൃത്വത്തിൽ ജെയിനിന് ആവശ്യമായ ചികിത്സകൾ നൽകിയിരുന്നുവെങ്കിലും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചതായി സ്‌ഥിരീകരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.