ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം: പ്രധാനമന്ത്രിക്കു കത്തയച്ചു
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം:  പ്രധാനമന്ത്രിക്കു കത്തയച്ചു
Thursday, July 21, 2016 12:20 PM IST
തിരുവനന്തപുരം: യെമനിൽ ഭീകരർ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രധാനമന്ത്രിക്ക് അയച്ച കത്തുകളിൽ ആവശ്യപ്പെട്ടു. നാലര മാസമായിട്ടും ഫാ. ഉഴുന്നാലിലിന്റെ മോചനം യാഥാർഥ്യമായിട്ടില്ലെന്നത് ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.