മെറിന്റെ തിരോധാനം: മതപണ്ഡിതൻ പിടിയിൽ
മെറിന്റെ തിരോധാനം: മതപണ്ഡിതൻ പിടിയിൽ
Thursday, July 21, 2016 12:02 PM IST
കൊച്ചി: കൊച്ചി തമ്മനം സ്വദേശിനി മെറിൻ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മതപണ്ഡിതൻ ആർഷി ഖുറേഷി പിടിയിൽ.

മെറിന്റെ സഹോദരൻ എബിൻ ജേക്കബ് പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.പിടിയിലായ ആർഷി ഖുറേഷി മുംബൈയിലെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ അധ്യാപകനാണ്. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തുവരികയാണ്. വൈകാതെ ഇയാളെ കൊച്ചിയിലെത്തിക്കും.

ഐഎസ് മലയാളികൾ കാണാതായ സംഭവത്തിൽ ആദ്യത്തെ അറസ്റ്റാണിത്. പാലക്കാട്ടുനിന്നു കാണാതായ മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മെറിന്റെ ഭർത്താവ് പാലക്കാട് സ്വദേശി യഹിയ, മുംബൈയിലെ മതപണ്ഡിതൻ ആർഷി ഖുറേഷി എന്നിവർക്കെതിരെയാണ് എബിൻ ജേക്കബ് പരാതി നൽകിയത്. മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി അസിസ്റ്റന്റ് കമ്മീഷണർ കെ.വി. വിജയനാണ് അന്വേഷണചുമതല. സംസ്‌ഥാനത്ത് ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവങ്ങളിൽ ഐഎസ് ബന്ധമാരോപിക്കുന്ന സാഹചര്യത്തിലായിരുന്നു എബിൻ ജേക്കബ് പരാതി നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.