സ്വപ്നം കണ്ടുതുടങ്ങിയപ്പോൾ കണ്ണുതുറന്നുപോയ അവസ്‌ഥ
സ്വപ്നം കണ്ടുതുടങ്ങിയപ്പോൾ കണ്ണുതുറന്നുപോയ അവസ്‌ഥ
Thursday, July 21, 2016 11:48 AM IST
<ആ>കെ.എസ്. ഫ്രാൻസിസ്

ഇടുക്കിയിൽ ഒരു ഗവ. മെഡിക്കൽ കോളജ് കുടിയേറ്റ മണ്ണിന്റെ സ്വപ്നമായിരുന്നു. അത് ഏതു സർക്കാർ കൊണ്ടുവന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയാറുമാണ് അവർ.’എൽഡിഎഫിനു വോട്ടുചെയ്തവർ യുഡിഎഫ് സ്‌ഥാപിച്ച ആശുപത്രിയിൽ ചികിത്സയ്ക്കു പോകില്ലെന്ന നിർബന്ധം ഇടുക്കിക്കാർക്കില്ല. രോഗം വന്നാൽ വിധഗ്ധ ചികിത്സയ്ക്കൊരിടം. അതു മാത്രമാണ് അവരുടെ ആഗ്രഹം.

നല്ല സ്വപ്നം കണ്ടുതുടങ്ങിയപ്പോൾ കണ്ണുതുറന്നു പോയ അവസ്‌ഥയിലാണിപ്പോൾ ഇടുക്കി നിവാസികൾ. മുമ്പ് ഇവിടെ പേരിനെങ്കിലും ഒരു ജില്ലാ ആശുപത്രിയുണ്ടായിരുന്നു. മെഡിക്കൽ കോളജിന് അതു വിട്ടുകൊടുത്തപ്പോൾ ഉള്ളതും ഇല്ലാതായി. എല്ലാം ശരിയാകുമെന്നു പറഞ്ഞ് എൽഡിഎഫ് അധികാരത്തിലെത്തിയതോടെ മെഡിക്കൽ കേളജിന്റെ കാര്യം ശരിയായി. തങ്ങൾ വന്നിരുന്നെങ്കിൽ അങ്ങനെയാകുമായിരുന്നില്ലെന്നു പറഞ്ഞ് യുഡിഎഫും കൈ കഴുകി.

ഒരു മുന്നണിയിലും പെടാത്ത ഇന്ത്യൻ മെഡിക്കൽ കൗൺസിലാണ് യഥാർഥത്തിൽ മെഡിക്കൽകോളജിന്റെ അംഗീകാരം തടഞ്ഞിരിക്കുന്നത്. മെഡിക്കൽ കോളജ് നടത്താൻ മെഡിക്കൽ കൗൺസിൽ ചില നിബന്ധനകൾ വച്ചിട്ടുണ്ട്. അതു നിറവേറ്റിക്കൊടുക്കാൻ മെഡിക്കൽ കോളജിന്റെ ഉടമയ്ക്കു ബാധ്യതയുണ്ട്. അതു ചെയ്യാതെ വന്നതുമൂലമാണു മെഡിക്കൽ കോളജ് ഇല്ലാതായത്.


<ആ>തിരിച്ചു തരുമോ ജില്ലാആശുപത്രി?

ചെറുതോണിയിൽ പ്രവർത്തിച്ചിരുന്ന ജില്ലാ ആശുപത്രി തിരിച്ചു തരുമോ എന്നു പാവപ്പെട്ടവർ ചോദിച്ചു പോയാൽ മറുപടി പറയാൻ സർക്കാരിനു ബാധ്യതയുണ്ട്. ജില്ലാ ആശുപത്രിക്ക് ഉണ്ടായിരുന്ന ഏഴ് ഏക്കർ സ്‌ഥലം നൽകിയാണു മെഡിക്കൽ കോളജ് തുടങ്ങിയത്. ജില്ലാ ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും മെഡിക്കൽ കോളജിനു കൈമാറുകയും ചെയ്തു. സ്‌ഥാപനം ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിൽനിന്നു മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുമായി. ജില്ലാ ആശുപത്രിയിൽ 33 ഡോക്ടർമാരുടെ സേവനമാണ് ആവശ്യമുള്ളത്. 17 ഡോക്ടർമാരെ നിയമിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് പൂർണ നിലയിൽ പ്രവർത്തിക്കാൻ 400 ഡോക്ടർമാർ വേണം. നിലവിൽ 22 പേരെ മെഡിക്കൽ കോളജിൽ നിയമിച്ചിട്ടുണ്ടെങ്കിലും പലരും ചുമതലയിൽ ഇല്ല. ഇവിടെ അഡ്മിറ്റാകുന്ന രോഗികൾ ആരുടെ സംരക്ഷണയിലാണെന്നു ചേദിച്ചാൽ ആർക്കും ഉത്തരമില്ല. ജില്ലാ ആശുപത്രിക്ക് രണ്ടു വർഷം മുമ്പ് ജില്ലാ പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ചുള്ള നിർമാണങ്ങൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. മെഡിക്കൽ കോളജിന് ബജറ്റിൽ അനുവദിച്ച ഫണ്ട് ഇതുവരെ ചെലവാക്കിത്തുടങ്ങിയിട്ടുമില്ല. ഓപ്പറേഷൻ തീയറ്റർ, ലാബ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ജില്ലാ പഞ്ചായത്തിന്റേതു മാത്രമാണിവിടെയുള്ളത്. ഇതിനു പകരം മെഡിക്കൽ കോളജിന്റെ ലാബും തീയറ്ററും ഉണ്ടായെങ്കിലെ മെഡിക്കൽ കോളജിനു അംഗീകാരമാകു.


<ആ>ഡോക്ടർമാരുടെ തർക്കം വിനയായി
<ശാഴ െൃര=/ിലംശൊമഴലെ/2016ഷൗഹ്യ22ാലറശരമഹ.ഷുഴ മഹശഴി=ഹലളേ>
മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിനു മെഡിക്കൽ എഡ്യുക്കേഷൻ വിഭാഗവും ആരോഗ്യവകുപ്പ് ജീവനക്കാരും തമ്മിൽ ഉടലെടുത്ത തർക്കം വിനയായി. ആഴ്ചയിൽ ഒരുദിവസം ഒപിയിൽ രോഗികളെ പരിശോധിക്കുന്ന മെഡിക്കൽ കോളജ് ഡോക്ടറുടെ രോഗികളെ ജില്ലാ ആശുപത്രിയിലെ ഡോക്ടർ അവഗണിക്കുന്നതായി പറയുന്നു. ആഴ്ചയിൽ ഒരിക്കൽമാത്രം ഒപി നോക്കുന്ന ഡോക്ടർക്ക് ആറുദിവസവും രോഗികളെ ചികിത്സിക്കുന്ന ഡോക്ടറെക്കാൾ ഉയർന്ന ശമ്പളം നൽകുന്നത് വിവേചനമാണെന്ന് ജില്ലാ ആശുപത്രി ഡോക്ടർമാരും പറയുന്നു.

ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങൾ മുഴുവനും മെഡിക്കൽ കോളജിനായി വിട്ടുകൊടുത്തതോടെ തങ്ങളുടെ ഉത്തരവാദിത്വം തീർന്നെന്നുപറഞ്ഞു കൈകഴുകിയിരിക്കുകയാണ് ജില്ലാപഞ്ചായത്ത്. ജില്ലാ ആശുപത്രിയും മെഡിക്കൽ കോളജും രണ്ടായിതന്നെ നിലനിർത്തിയിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് ഇരുവിഭാഗം ജീവനക്കാരും പറയുന്നത്.

<ആ>മെഡിക്കൽ കോളജിനെവച്ചു രാഷ്ട്രീയം കളിക്കുന്നു

ഇടുക്കി ജില്ലയിൽ യുഡിഎഫ് സർക്കാർ അനുവദിച്ച ഗവൺമെന്റ് മെഡിക്കൽ കോളജിന്റെ പേരിൽ രാഷ്ട്രീയ പൊറാട്ടുനാടകമാണ് അരങ്ങേറുന്നത്. ഇടുക്കിയിലെ കുട്ടികളെ ഡോക്ടർമാരാക്കാനുള്ള അതിരുകടന്ന ആവേശത്തള്ളലിൽ അനുവദിച്ചുകിട്ടിയതല്ല ഇടുക്കിയിലെ മെഡിക്കൽ കോളജ്.

റോഡ് അപകടത്തിൽപ്പെട്ടും പാമ്പിന്റെയും പേപ്പട്ടിയുടെയും കടിയേറ്റും ആയുസെത്താതെ മരിച്ച നിരവധിപേരുടെ ഓർമയാണ് ഇടുക്കിയിലെ മെഡിക്കൽ കോളജിന്റെ അസ്‌ഥിവാരം. കാരുണ്യ ലോട്ടറിയുടെ നാട്ടിൽ, ഒരു മെഡിക്കൽ കോളജിനായി വേണ്ടി വരുന്ന പണസമാഹരണം പ്രശ്നമാകില്ല. 16,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം നാലുപേരെക്കൊണ്ട് പണിയിപ്പിച്ചാൽ എന്നു പൂർത്തിയാകുമെന്ന് അറിയാൻ കനേഡിയൻ എൻജിനിയറിംഗിലെ വൈദഗ്ധ്യം വേണ്ട.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.