ഇടുക്കി മെഡിക്കൽ കോളജിലെ 12 ഡോക്ടർമാരെ സ്‌ഥലംമാറ്റി
Thursday, July 21, 2016 11:48 AM IST
ചെറുതോണി: ഇടുക്കിമെഡിക്കൽ കോളജിലെ നാലാം സെമസ്റ്റർ വിദ്യാർഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റിയതിനു പിന്നാലെ കോളജിലെ 12 ഡോക്ടർമാരെയും വർക്കിംഗ് അറേഞ്ചുമെന്റെന്ന പേരിൽ സ്‌ഥലംമാറ്റി സർക്കാർ വിജ്‌ഞാപനം ഇറക്കി.

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ഇവരിൽ 10 പേർ ഒ.പിയിൽ രോഗികളെ പരിശോധിച്ചിരുന്നവരും, രണ്ടുപേർ അസിസ്റ്റന്റ് പ്രഫസർമാരുമാണ്. നാലാം സെമസ്റ്റർ വിദ്യാർഥികൾക്കാണ് ക്ലിനിക്കൽ ഡോക്ടർമാരുടെ ആവശ്യമുണ്ടാകുന്നുള്ളു. വിദ്യാർഥികളെ മാറ്റിയതോടെ ഡോക്ടർമാരുടെ സേവനം മെഡിക്കൽ വിദ്യാർഥികൾക്ക് ആവശ്യമില്ലാതെ വന്നതാണ് മാറ്റുന്നതിനു കാരണമായി പറയുന്നത്.


ഇതോടെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന രോഗികൾ കൂടുതൽ ദുരിതത്തിലായി. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്കു പുറമെ ഒ.പിയിൽ രോഗികളെ പരിശോധിക്കാൻ മെഡിക്കൽകോളജിലെ ഡോക്ടർമാരും ഇരുന്നിരുന്നു.

ജില്ലാ ആശുപത്രിയിൽ വർഷങ്ങൾക്കുശേഷം അടുത്ത കാലത്തെത്തിയ അസ്‌ഥിരോഗ വിദഗ്ധനും,പീഡിയാഡ്രിക് ഡോക്ടറും സ്‌ഥലം മാറിപോയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.